HOME
DETAILS

മാലിന്യവും കൊതുകും പറവൂരിന് ശാപമാകുന്നു

  
backup
May 27 2016 | 23:05 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b5%8a%e0%b4%a4%e0%b5%81%e0%b4%95%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b1%e0%b4%b5%e0%b5%82%e0%b4%b0

പറവൂര്‍: മഴക്കാലം എത്താന്‍ ദിവസങ്ങളുണ്ടെങ്കിലും കാലം മറന്നു പെയ്യുന്ന മഴയില്‍  മാലിന്യവും കൊതുകിനെക്കൊണ്ടും പമറവൂര്‍ നഗരം വീര്‍പ്പുമുട്ടുന്നു. വര്‍ഷാവര്‍ഷങ്ങളില്‍ നഗരസഭ നടത്താറുള്ള മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് ആരംഭിച്ചെങ്കിലും മാലിന്യനീക്കം ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല.ഓടകളിലൂടെയും തോടുകളിലൂടെയും മാലിന്യം ഒഴുകുന്നു എന്നുമാത്രമല്ല കൊതുകുകളും ദിനംപ്രതി വര്‍ധിക്കുന്നു.മഴക്കാലം എത്താന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ടെങ്കിലും പനി ബാധിതരും ആശുപത്രികളില്‍ എത്തിത്തുടങ്ങി.
പറവൂര്‍ നഗരസഭയുടെ നേതൃത്വത്തിലുള്ള മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇക്കുറി വിപുലമായ രീതിയില്‍ നടത്താനാണ് നഗരസഭ അധികൃതരുടെ നീക്കം.ഇതിനായി ഓരോ വാര്‍ഡുകളിലും അമ്പതിനായിരം രൂപവീതം ചെലവഴിക്കാനാണ് കൗണ്‍സില്‍ തീരുമാനമായത്.പറവൂര്‍ നഗരസഭയിലെ ഇരുപത്തൊമ്പത് വാര്‍ഡുകളിലും ഈ തുക വിനിയോഗിക്കും. അമ്പത് ശതമാനം വാര്‍ഡുകളിലും ഏറെകുറെ തുകകള്‍ ചെലവഴിച്ചെങ്കിലും ശുചീകരണ ജോലികള്‍ എത്തിയിട്ടില്ല.
കാനകളും ചെറുതോടുകളും വഴിയരികിലെ വെള്ളകെട്ടും ഇനിയും ശുചീകരിച്ചിട്ടില്ല.എന്നാല്‍ എല്ലാ വാര്‍ഡുകളിലും എണ്‍പതു ശതമാനം ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി കഴിഞ്ഞതായി നഗരസഭാചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് പറഞ്ഞു.ശുചീകരണ കാര്യങ്ങള്‍ തീരുമാനിക്കാനും കഴിഞ്ഞ ചൊവ്വാഴ്ച്ച  കൗണ്‍സില്‍ യോഗം വിളിച്ചിരുന്നു.നഗരസഭാ കൗണ്‍സിലര്‍മാര്‍,ആശാവര്‍ക്കര്‍മാര്‍,നഗരസഭാ ഹെല്‍ത്ത്വിഭാഗം ജീവനക്കാര്‍,പവര്‍താലൂക്ക് ആശുപത്രി ഡോക്ടര്‍മാരും ജീവനക്കാരും തൊഴിലുറപ്പു പദ്ധതി തൊഴിലാളികളും കോര്‍ഡിനെറ്റര്‍മാര്‍,സ്‌കൂള്‍ അധ്യാപകര്‍,വിവിധ റസിഡനസ് അസോസിയേഷന്‍ ഭാരവാഹികള്‍,പരിസ്ഥിതി ക്ലബ്ബുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പറവൂരില്‍ മഴക്കാല പൂര്‍വ്വശിചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭംകുറിച്ചത്.
തോടുകള്‍,കാനകള്‍ നന്നാക്കുന്നതിനു പുറമേ ക്‌ളോറിനെഷന്‍,കൊതുക് നശീകരണത്തിന് സോര്‍സ്‌റിഡക്ഷന്‍,ഡ്രൈഡെ ആചരണം,ബോധവല്‍ക്കരണക്ലാസുകള്‍ എന്നിവ ശുചീകരണത്തോടനുബന്ധിച്ചു നടത്തും. മഴക്കാല പൂര്‍വ ശുചീകരണം കാര്യക്ഷമമാക്കാന്‍ നഗരസഭ നൂതനസംവിധാനങ്ങളുള്ള പുതിയ വാഹനങ്ങള്‍ വാങ്ങി. വെള്ളം കെട്ടികിടക്കാത്ത രീതിയില്‍ തോടുകളിലെയും റോഡുവക്കിലെയും ബ്ലോക്കുകള്‍ മാറ്റുന്നതിന ്കാംകോ കമ്പനി വിപണിയിലിറക്കിയിട്ടുള്ള പതിനാലര ലക്ഷം രൂപ വിലയുള്ള  ടാങ്ക്ഓര്‍ ട്രെയിലര്‍ കഴിഞ്ഞ ദിവസം നഗരസഭ വാങ്ങിച്ചു.നഗരസഭാ വാര്‍ഡുകളിലെ ചെറിയ റോഡുകളിലൂടേയും ഈ വാഹനം കൊണ്ടുപോകാന്‍ കഴിയുമെന്നതാണ് ടാങ്ക് ഓര്‍ട്രെയിലറിന്റെ സവിശേഷത.ഇതോടെ വലിയ വാഹനങ്ങള്‍ പോകാത്തിടത്ത് നിന്നും ഇനിമാലിന്യശേഖരണം നടത്താന്‍ കഴിയും.കൂടാതെ നഗരസഭയുടെ കേടായ  ട്രാക്റ്റര്‍,ടിപ്പര്‍,ലോറി എന്നിവ ്‌റിപ്പയര്‍ ചെയ്തു മാലിന്യശേഖരണത്തിന് സജ്ജമാക്കി എടുത്തതായി ചെയര്‍മാന്‍ അറിയിച്ചു.
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഊര്‍ജിത കൊതുകു നശീകരണത്തിന് സ്‌പ്രേയിംഗ് ജൂണ്‍ പത്തു മുതല്‍ ആരംഭിക്കും.ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും ഖര,ദ്രവ്യ മാലിന്യ സംസ്‌ക്കരണ നടപടികളും ഊര്‍ജ്ജിതമാക്കും.വാര്‍ഡുതല ആരോഗ്യ ശുചിത്വസമിതികളുടെ യോഗംചേര്‍ന്ന് അതതു വാര്‍ഡുകളില്‍ നടപ്പാക്കേണ്ട രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും രൂപരേഖ തയ്യാര്‍ ആക്കിയിട്ടുണ്ട്.
                         



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago