ആസ്റ്റര്‍ മിംസിലെ സ്പോര്‍ട്സ് മെഡിസിന് കേന്ദ്രം സച്ചിന് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ക്രിക്കറ്റ് താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ സ്പോര്‍ട്സ് മെഡിസിന് കേന്ദ്രവും ആധുനിക പുനരധിവാസ കേന്ദ്രവും ഉദ്ഘാടനം ചെയ്തു. ആധുനിക ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നല്കുന്നതില് അഭിമാനിക്കുന്നുവെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന് പറഞ്ഞു.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ കേരളത്തിലെ രണ്ടുകേന്ദ്രങ്ങളിലും സ്പോര്‍ട്സ് മെഡിസിനുവേണ്ടി മുതല്മുടക്കാനും അത് വികസിപ്പിച്ചെടുക്കാനും പരിശ്രമിച്ച നടപടി പ്രശംസാര്‍ഹമാണെന്ന് സ്പോര്‍ട്സ് മെഡിസിന് കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സച്ചിന് ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു. സെന്റര്‍ ഫോര്‍ മെഡിസിന്റെയും വിപുലീകരിച്ച പുനരധിവാസ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ആറ് സംസ്ഥാനതല കായിക വിദ്യാര്‍ഥികള്‍ക്ക് ജീവിതകാലം മുഴുവന്‍ സ്പോര്‍ട്സ് മെഡിസിന് രംഗത്ത് പിന്തുണ നല്‍കുമെന്ന് ആസ്റ്റര്‍ മിംസ് പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."