ശാമൂന്‍ വൈറസ്: പ്രവാസികളുടെ ഇഖാമ പുതുക്കല്‍ അവതാളത്തില്‍
ജിദ്ദ: കഴിഞ്ഞ ആഴ്ച തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുണ്ടായ വൈറസ് ആക്രമണത്തെ തുടര്‍ന്നു പ്രവാസികളുടെ ഇഖാമ പുതുക്കല്‍, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം, ബാങ്ക് അക്കൗണ്ട് അപ്‌ഡേഷന്‍ തുടങ്ങിയവയൊക്കെ പത്തുദിവസത്തിലേറെയയായി മുടങ്ങിക്കിടക്കുന്നു. ഇഖാമ പുതുക്കാനാകാത്തവരുടെ അക്കൗണ്ടുകള്‍ ബാങ്കുകള്‍ നിര്‍ജീവമാക്കുന്നതിനാല്‍ ഇത്തരക്കാര്‍ക്ക് ബാങ്കിങ് ഇടപാടുകള്‍ നടത്താനാകുന്നില്ല.
ഇഖാമ സമയത്ത് പുതുക്കാന്‍ സാധിക്കാത്തതിനാല്‍ പിഴയോ തടവോ തൊഴില്‍ നിരോധനമോ ഉണ്ടാകുമോ എന്ന ഭീതിയിലാണു പ്രവാസികളായ ജീവനക്കാര്‍. ശാമൂന്‍ വൈറസാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വെബ്‌സൈറ്റിനെ ആക്രമിച്ചത്. നെറ്റ്‌വര്‍ക്ക് ശൃംഖലയില്‍ നുഴഞ്ഞുകയറി മാസ്റ്റര്‍ ബുക്ക് റെക്കോഡുകള്‍ നശിപ്പിക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തന രീതി. ഇതോടെ നെറ്റ്‌വര്‍ക്കിലുള്ള മുഴുവന്‍ കംപ്യൂട്ടറുകളും പ്രവര്‍ത്തിക്കാതെയാകും. വൈറസ് ആക്രമണം നടന്ന് ഒന്‍പതു ദിവസം കഴിഞ്ഞിട്ടും മന്ത്രാലയത്തിലെ കംപ്യൂട്ടര്‍ സ്‌ക്രീന്‍ ശൂന്യമാണ്.
പ്രശ്‌നം പരിഹരിച്ചു പഴയ നിലയിലെത്താന്‍ എന്നു കഴിയുമെന്നു പറയാന്‍ സാധിക്കില്ലെന്നാണു മന്ത്രാലയം ജീവനക്കാര്‍ പറയുന്നത്. വൈറസ് ആക്രമണത്തിനു സാധ്യതയുണ്ടെന്ന് ജനുവരി ആദ്യത്തില്‍ ടെലകോം അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."