സ്വകാര്യതയ്ക്കുള്ള അവകാശം സര്‍ക്കാര്‍ പരിഹാസ്യമാക്കുന്നു: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജ്യത്തെ ഓരോ പൗരന്റെയും വ്യക്തിഗത വിവരങ്ങള്‍ ഓരോ ദിവസവും ഹാക്കര്‍മാര്‍ പുറത്തുവിടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ്. തങ്ങള്‍ ശിക്ഷിക്കപ്പെടുകയില്ലെന്ന അഹങ്കാരത്താല്‍ മോദി സര്‍ക്കാര്‍ ജനങ്ങളെ പരിഹസിക്കുകയും പൗരന്‍മാരുടെ സ്വകാര്യതാ അവകാശത്തെ അപഹസിക്കുകയുമാണെന്ന് എ.ഐ.സി.സി വക്താവ് ശോഭ ഓജ കുറ്റപ്പെടുത്തി.
പൗരന്റെ സ്വകാര്യതയെ മാനിക്കുന്നതിലും പൗരന്‍മാരുടെ വിവരങ്ങള്‍ ചോരുന്നത് തടയുന്നതിലും മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു. ആധാറിലെ ന്യുനതകള്‍ കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ തികച്ചു പരാജയപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.
ആധാറിന്റെ ന്യൂനതകളുടെ വാര്‍ത്ത പുറത്തുകൊണ്ടുവന്നവരെ ആക്രമിക്കുന്നതിന് പകരം കേന്ദ്രവും ആധാര്‍ അതോറിറ്റിയും വാര്‍ത്തയെ കുറിച്ച് അന്വേഷണം നടത്തുകയാണ് വേണ്ടത്. കോണ്‍ഗ്രസ് ആധാറിനെ പൗരന്‍മാരുടെ എല്ലാ വിലരങ്ങളുമടങ്ങിയ സവിശേഷമായ ഒരു തിരിച്ചറിയല്‍ രേഖയായായും കരുത്തുറ്റതുമായാണ് അവതരിപ്പിച്ചത്.
എന്നാല്‍, ബി.ജെ.പി ആധാറിന്റെ സുരക്ഷയും സുരക്ഷിതത്വവും ആരോപണ വിധേയമാക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."