സഊദി സഹോദരിമാര്‍ക്ക് മൊബൈല്‍ ഭക്ഷ്യശാല നടത്താനുള്ള അനുമതി
റിയാദ്: സഊദിയിലെ മൂന്നു സഹോദരിമാര്‍ക്ക് ജിദ്ദ മുനിസിപ്പാലിറ്റി വാഹനത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യശാല നടത്താന്‍ അനുമതി നല്‍കി. റാബിഗില്‍ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലുള്ള ജുമാന്‍ സൂക്കിലാണ് ഇവരുടെ ഭക്ഷ്യശാല. ജോലിയന്വേഷിച്ച് ലഭിക്കാതെ നിരാശരായ മഷേല്‍, ഹനാന്‍, അമാല്‍ എന്നീ സഹോദരിമാര്‍ക്കാണ് ഭക്ഷ്യശാലക്കുള്ള അനുമതി ലഭിച്ചത്.
മഷേല്‍ ഇന്റീരിയര്‍ ഡെക്കറേഷന്‍ വിദഗ്ധയും, ഹനാന്‍ നഴ്‌സിങ് രംഗത്തുമാണ്. അമാല്‍ വീട്ടമ്മയാണ്. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവണ്‍മെന്റ്, സ്വകാര്യ ഏജന്‍സികളും, ഫുഡ് കോര്‍ട്ടുകളുമടക്കം 34ഓളം സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സൂക്കിന്റെ ആദ്യ ഘട്ടം വന്‍ വിജയമായിരുന്നു. 8000ത്തോളം സന്ദര്‍ശകരാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയുടെ ഭാഗമായി 24 പുതിയ ഭക്ഷ്യശാലകള്‍ക്കു കൂടി അനുമതി നല്‍കും. സോഷ്യല്‍ ഡെവലപ്‌മെന്റ് ബാങ്ക് ധനസഹായം നല്‍കുന്ന പദ്ധതിയില്‍ ലിംഗഭേദമന്യേ 2,50,000 റിയാല്‍ വരെ വായ്പ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."