പറവൂര്‍ ചിത്രാഞ്ജലി തിയേറ്റര്‍ നാല് കോടി രൂപ മുടക്കി നവീകരിക്കും
പറവൂര്‍: പറവൂരിലെ ചിത്രാഞ്ജലി തിയേറ്റര്‍ 4 കോടി രൂപ മുടക്കി നവീകരിച്ച് ആധുനിക സൗകര്യങ്ങളോടു കൂടിയ തിയേറ്റര്‍ കോംപ്ലക്സായി മാറ്റുമെന്ന് കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോര്പ്പറേഷന് ചെയര്മാന് ലെനിന് രാജേന്ദ്രന് പറഞ്ഞു.
നവീകരണത്തോടെ 225 സീറ്റുകളും, 350 സീറ്റുകളുമുള്ള രണ്ട്തീയേറ്ററുകളാണുണ്ടാകുക. ഇരിപ്പിടത്തിലേക്ക് എല്ലാ ദിക്കുകളില്‍ നിന്നും ശബ്ദമെത്തുന്ന 7.1 സൗണ്ട് സിസ്റ്റമാണ് ഏര്‍പ്പെടുത്തുന്നത്.പുറമെ നിന്നുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന വിധത്തിലുള്ള കാന്റ്റിന് പ്രവര്‍ത്തിക്കും.
1979ല്‍ അന്നത്തെ ചെയര്മാന് പ്രേംനസീറിന്റെ സാന്നിദ്ധ്യത്തില്‍ ധനകാര്യ ഇന്‍ഫര്‍മേഷന്‍ മന്ത്രിയായിരുന്ന എസ് വരദരാജന് നായരാണ് തിയേറ്ററിന് ശിലയിട്ടത്.പകുതി പണി പൂര്‍ത്തിയായ തിയേറ്റര്‍ അസ്ഥിപഞ്ചരം കണക്കെ മഴയും വെയിലുമേറ്റ് നിരവധി വര്ഷക്കാലംകിടന്നു.കെ.എസ്.എഫ്.ഡി.സി ഈ വര്‍ഷം പുതിയതായി ആരംഭിക്കുന്ന 25 തിയേറ്ററുകളില്‍ രണ്ടെണ്ണം എറണാകുളം ജില്ലയിലായിരിക്കുമെന്നും ചെയര്മാന് ലെനിന് രാജേന്ദ്രന് പറഞ്ഞു. നെടുമ്പാശേരി അത്താണിയിലും, തൃപ്പൂണിത്തുറയിലുമായിരിക്കും പുതിയ തിയേറ്ററുകള്‍ വരുന്നത്. ഇപ്പോള്‍ കോര്‍പ്പറേഷന്റെ കീഴില്‍ 14 തിയേറ്ററുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."