സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ക്ക് അവാര്‍ഡ് നല്കുന്നു
പീരുമേട്: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള നാഷണല്‍ ഇന്നൊവേഷന് ഫൗണ്ടേഷന് പരസഹായം കൂടാതെ വികസിപ്പിച്ച സാധാരണക്കാരുടെ സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ക്കും വേറിട്ട പാരമ്പര്യ അറിവുകള്‍ക്കും ദേശീയ തലത്തില്‍ അവാര്‍ഡുകള്‍ നല്‍കും. കര്‍ഷകര്‍, കൈത്തൊഴിലിലില് ഏര്‍പ്പെട്ടിരിക്കുന്നവര്‍, വര്‍ക്ക് ഷോപ്പ് മെക്കാനിക്കുകള്‍, സ്ത്രീകള്‍, നാട്ടുകൂട്ടങ്ങള്‍, മത്സ്യ ബന്ധനതൊഴിലില് ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
കാര്‍ഷിക കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്ന യന്ത്രങ്ങള്‍, സസ്യ ഇനങ്ങള്‍, സസ്യങ്ങളുടെ വിവിധ ഉപയോഗം, മൃഗപരിപാലനം തുടങ്ങിയവയിലെ കണ്ടുപിടിത്തങ്ങള്‍ പരിഗണിക്കും. സ്ത്രീകളുടെയും വികലാംഗരുടെയും കണ്ടുപിടിത്തങ്ങള്‍ക്ക് പ്രത്യേകം പുരസ്കാരം നല്‍കും.
പതിനായിരം മുതല്‍ ഏഴര ലക്ഷം വരെ രൂപയുടേതാണ് അവാര്‍ഡുകള്‍. മാര്‍ച്ച് 10നുള്ളില്‍ അവാര്‍ഡിന്റെ കേരള, ലക്ഷദ്വീപ് സംഘാടകരായ പീരുമേട് ഡെവല്മെന്റ് സൊസൈറ്റിയിലേക്ക് ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം.
പ്രഫഷണല്‍ ബിരുദക്കാരുടെയും പ്രഫഷണല്‍ കോഴ്സ് പഠിതാക്കളുടെയും അപേക്ഷ പരിഗണിക്കില്ല. വിലാസം. എന്‍ഐഎഫ് കോ ഓര്‍ഡിനേറ്റര്‍, പീരുമേട് ഡെവല്മെന്റ് സൊസൈറ്റി, പീരുമേട്, പിബി നമ്പര്‍ 11. ഫോണ്‍. 04869 232197, 9497682177.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."