HOME
DETAILS

കര്‍ശന നിലപാടിലുറച്ച് ജനപ്രതിനിധികള്‍; സ്റ്റോപ്പ് മെമ്മോ പൊലിസ് നടപ്പാക്കി

  
backup
February 03 2017 | 06:02 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%9c%e0%b4%a8

പാലാ: ജനപ്രതിനിധികള്‍ ശക്്തമായ നിലപാട് എടുത്തതോടെ കോടതിയുത്തരവിന്റെ പിന്‍ബലത്തില്‍ പൊലിസ് സംരക്ഷണയോടെ കോട്ടമലയില്‍ നടത്തിക്കൊണ്ടിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക വിരാമം.
ഇടുക്കി ജില്ലയിലെ കോടതിയില്‍ നിന്നും റബ്ബര്‍ കൃഷിയ്ക്ക് വേണ്ടിയെന്ന പേരില്‍ റോഡു നിര്‍മാണ പ്രവര്‍ത്തനത്തിന് കോടതി ഉത്തരവ് വാങ്ങിച്ച പാറമട ഉടമയുടെ നീക്കത്തിനേറ്റ ശക്തമായ തിരിച്ചടിയായി രാമപുരം പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ. ചൊവ്വാഴ്ച മുതലായിരുന്നു പൊലിസ് സംരക്ഷണയില്‍ കോട്ടമലയില്‍ റോഡ് നിര്‍മാണം ആരംഭിച്ചത്.
മണ്ണുമാന്തിയന്ത്രങ്ങളും ടിപ്പറും മറ്റും ഉപയോഗിച്ച് നാട്ടുകാര്‍ അറിയാതെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ നടത്തിയ വഴിവെട്ട് നടത്തിയതിന് രാമപുരം പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദ്ദേശീനുസരണം സ്റ്റോപ് മെമ്മോ നല്‍കി. എന്നാല്‍ പഞ്ചായത്ത് ജീവനക്കാരന്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ സ്വീകരിക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഇന്നലെയും രാവിലെയും ഇത് തുടര്‍ന്നു. പൊലിസും പ്രശ്‌നത്തില്‍ ഇടപെടാന്‍ താത്പര്യം കാട്ടിയിരുന്നില്ല.
മതുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതൃത്വവും പൊലിസിനോട് നടപടിയെടുക്കണമെന്ന് കര്‍ശനമായി ആവശ്യപ്പട്ടതോടെ പൊലിസ് കോട്ടമലയിലെത്തി നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിക്കുകയായിരുന്നു.
അവിടെ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍മാണം നടത്തരുതെന്നും പോലിസ് നിര്‍ദ്ദേശിച്ചു.
സി.പി.എം കിഴതിരി ബ്രാഞ്ച് സെക്രട്ടറി മോഹനന്‍ താഴത്തിടപ്പാട്ടിന്റെ നേതൃത്വത്തില്‍ സമരസമിതി നേതാവ് ഫാ. തോമസ് ആയിലുക്കുന്നേല്‍ സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടറി വി.എം. വാസവനെ സന്ദര്‍ശിച്ച് കോട്ടമലയില്‍ പാറമടയും, ക്രഷര്‍ യൂനിറ്റും വന്നാല്‍ ഉണ്ടാകുന്ന പാരിസ്ഥിതി വിഷയങ്ങള്‍ ബോദ്ധ്യപ്പെടുത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago