ഭൂമി ഇടപാട് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി അതിരൂപതാ മുഖപത്രം
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴില്‍ നടന്ന ഭൂമി വിവാദത്തില്‍ നിലപാട് വ്യക്തമാക്കി അതിരൂപതയുടെ മുഖപത്രത്തില്‍ ലേഖനം. സീറോ മലബാര്‍സഭയുടെ മുഖപത്രമായ സത്യദീപത്തില്‍ വൈദിക സെക്രട്ടറി എഴുതിയ ലേഖനത്തിലാണ് നിലപാട് വ്യക്തമാക്കുന്നത്. യേശുവിനെയും സത്യത്തെയും മുന്‍നിര്‍ത്തി മുന്നോട്ടു പോകണമെന്ന് മുഖപത്രം പറയുന്നു.
വരികള്‍ക്കിടയില്‍ എന്ന കോളത്തില്‍ 'സുതാര്യതയും ഫ്രാന്‍സിസ് മാര്‍പ്പാപ്പയും' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വിഷയം പ്രതിപാദിക്കുന്നത്. വത്തിക്കാനില്‍ സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അതിനെ മറികടക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ വിശദീകരിച്ചാണ് ലേഖനം തുടങ്ങുന്നത്. നഷ്ടപ്പെട്ട വിശ്വാസ്യത വത്തിക്കാന്‍ വീണ്ടെടുത്തത് കാര്യങ്ങള്‍ ഒളിച്ചുവച്ചുകൊണ്ടല്ല, മറിച്ച് രോഗം യഥാസമയം ചികിത്സിച്ച് ഭേദമാക്കുകയായിരുന്നു. അത്തരത്തില്‍ ഭേദമാക്കുന്നതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറി ഇക്കാര്യങ്ങള്‍ ലോകത്തെ അറിയിച്ചെന്നും ലേഖനത്തില്‍ പറയുന്നു.
അഴിമതിക്കെതിരേ പോരാടണമെങ്കില്‍ സഭയുടെ സാമ്പത്തിക സമിതികള്‍ സത്യസന്ധതയോടെയും കാര്യക്ഷമതയോടെയും പ്രവര്‍ത്തിക്കണമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.
യേശുവിനെയും സത്യത്തെയും മുന്‍നിര്‍ത്തി മുന്നോട്ടു പോയാല്‍ എറണാകുളം അങ്കമാലി അതിരൂപതയിലും സീറോ മലബാര്‍ സഭയിലും ഇപ്പോള്‍ സംജാതമായിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹാരമാകും. അത് വേഗത്തില്‍ സംജാതമാകട്ടെയെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."