വിദ്യാലയങ്ങളെ പരീക്ഷണ ശാലകളാക്കരുത്: കെ.എസ്.ടി.യു
പാലക്കാട്: അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങളെ ഗൗരവമായി സമീപിച്ച് പൊതുവിദ്യാഭ്യാസത്തിന് ശക്തി പകരുന്നതിനു പകരം വിദ്യാലയങ്ങളെ പരീക്ഷണശാലകളാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്ന് കെ.എസ്.ടി.യു റവന്യൂ ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.
മുമ്പൊരിക്കലും ഇല്ലാത്തവിധം വിദ്യാഭ്യാസ മേഖലയില്‍ കാവിവല്‍കരണവും രാഷ്ട്രീയ അതിപ്രസരവും കടുത്തിവിടുകയാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി.
പി.ഇ.എ സലാം അധ്യക്ഷനായി. അഡ്വ. ടി.എ. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.
ഹമീദ് കൊമ്പത്ത്, കരീം പടുകുണ്ടില്‍, കെ. മുഹമ്മദാലി, പി.പി.എ. നാസര്‍, സി.പി. ഖാലിദ്, ടി. നാസര്‍, സി.എം. അലി പ്രസംഗിച്ചു.
വിദ്യാഭ്യാസം മൂല്യങ്ങളുടെ വീണ്ടെടുപ്പിന് എ വിഷയത്തില്‍ നട വിദ്യാഭ്യാസ സെമിനാര്‍ എ.കെ. സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
ഹുസൈന്‍ കോളശ്ശേരി അധ്യക്ഷനായി. പി.കെ. ഹംസ വിഷയാവതരണം നടത്തി. സംഘടനാ സെഷന്‍ പി.കെ.എം. ഷഹീദ് ഉദ്ഘാടനം ചെത്തു. പി. ഉണ്ണീന്‍കുട്ടി, എം.എസ്. കരീം മസ്താന്‍, പി. അബ്ദുള്‍ നാസര്‍, സിദ്ധീഖ് പാറോക്കോട്, പി.സി.എം. അഷറഫ്, എ. മുഹമ്മദ് റഷീദ്, പി. ഷിഹാബുദ്ധീന്‍, എം.കെ. സെയ്ത് ഇബ്രാഹിം, പി. സുല്‍ഫിക്കര്‍ അലി, എം.എന്‍. നൗഷാദ്, എം.കെ. അന്‍വര്‍ സാദത്ത്, പ്രേംഷാജ്, സി.പി. ഷിഹാബുദ്ധീന്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: സി.എം.അലി (പ്രസി), ഹുസൈന്‍ കോളശ്ശേരി, പി.പി.എ. നാസര്‍, മുഹമ്മദലി കല്ലിങ്ങല്‍, എ.മൊയ്തീന്‍, കെ.ടി. അബ്ദുള്‍ ജലീല്‍ (വൈ.പ്രസി, കരീം പടുകുണ്ടില്‍ (ജന.സെക്ര), സി.പി. ഖാലിദ്, കെ.പി.എ. സലീം, ടി. നാസര്‍, കെ.കെ.എം. സഫ്‌വാന്‍, വി.പി. ഫാറൂഖ് (സെക്ര), പി. ഉണ്ണീന്‍കുട്ടി (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."