യു.എസില്‍ കൂടുതല്‍ നിക്ഷേപമിറക്കാന്‍ സഊദി ഒരുങ്ങുന്നു
റിയാദ്: അമേരിക്കയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കുമെന്ന് സഊദി ഊര്‍ജ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്. പ്രമുഖ അന്താരാഷ്ട്ര ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോള്‍, ഗ്യാസ് മേഖലയിലും റിഫൈനറി, ഇന്ധന വിതരണം എന്നീ മേഖലയിലുമാണ് മുതല്‍ മുടക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ട്രംപിന്റെ സാമ്പത്തിക നയത്തിന് അനുസരിച്ചു മാത്രമേ ഇത് നടപ്പിലാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ റിഫൈനറി, ഇന്ധന വിതരണം എന്നീ മേഖലയില്‍ സഊദി നിലവില്‍ വന്‍ മുതല്‍ മുടക്കി നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപമിറക്കാനാണ് നീക്കം. കൂടാതെ, അമേരിക്കയുടെ വര്‍ധിച്ചു വരുന്ന ഊര്‍ജ്ജ ആവശ്യത്തിനനുസരിച്ച് പെട്രോളിയം ഉല്പന്നങ്ങളും ഗ്യാസും നല്കാന് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്പാദന രാജ്യമായ സഊദി സജ്ജമാണെന്നും ഖാലിദ് അല്‍ഫാലിഹ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."