HOME
DETAILS
MAL
അരിവിഹിതം പുനസ്ഥാപിക്കണം: ചെന്നിത്തല
backup
February 03 2017 | 19:02 PM
ന്യൂഡല്‍ഹി: കേരളത്തിനുള്ള വെട്ടിക്കുറച്ച അരവിഹിതം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തു നല്കി.
സംസ്ഥാനത്തിന് ലഭിച്ചിരുന്ന 16.25 ലക്ഷം മെട്രിക് ടണ്‍ അരിഭക്ഷ്യഭദ്രത നിയമം നിലവില്‍ വന്നതിന് ശേഷം 14.25 ലക്ഷം മെട്രിക് ടണ്ണായി വെട്ടിക്കുറിച്ചതോടെ കേരളം വലിയ ഭക്ഷ്യപ്രതിസന്ധിയെ നേരിടുകയാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ എഫ്.സി.ഐ ഗോഡൗണുകളുടെ ശോച്യവസ്ഥ പരിഹരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. ഗോഡൗണുകളുടെ സ്റ്റോറേജ് കപ്പാസിറ്റി വര്‍ധിപ്പിച്ച് ഗോഡൗണുകള്‍ കൂടുതല്‍ വൃത്തിയും വെടിപ്പുമുള്ളതാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."