HOME
DETAILS
MAL
സ്വകാര്യ ബസുകളില്‍ ഇനി 'വികലാംഗര്‍' വേണ്ട
backup
February 03 2017 | 19:02 PM
തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ അംഗപരിമിതര്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഇരിപ്പിടങ്ങള്‍ക്ക് മുകളില്‍ വികലാംഗര്‍ എന്ന് എഴുതിയിരിക്കുന്നത് മാറ്റാന്‍ ഉത്തരവ്.
ഇത് അംഗപരിമിതര്‍ എന്നാക്കി മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടു. കമ്മിഷന് അംഗം കെ. മോഹന്‍കുമാറിന്റേതാണ് ഉത്തരവ്. കെ.എസ്.ആര്.ടി.സി ബസുകളില്‍ അംഗപരിമിതര്‍ എന്നാണ് എഴുതാറുള്ളതെന്നും സ്വകാര്യ ബസുകള്‍ ഇതേ മാതൃക പിന്തുടരാത്തത് അവഹേളനപരമാണെന്നും അരോപിച്ച് സി.സി സുരേഷ് ചെമ്മനാടന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."