ഇടുങ്ങിയ മുറികളില്‍ ദുരിതജീവിതം; ചൂഷണം തുടര്‍ക്കഥയാകുന്നു
നാദാപുരം: ജോലി തേടി ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്ക് ദുരിത ജീവിതം. ഭക്ഷണ പാചകവും വിശ്രമവുമെല്ലാം ഒറ്റമുറിയില്‍ കഴിച്ചുകൂട്ടിയാണ് നാദാപുരത്തെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ജീവിക്കുന്നത്. പുളിക്കൂലില്‍ ഒരു സ്വകാര്യ കെട്ടിടത്തിലാണ് ഇവര്‍ കഴിയുന്നത്. മൂന്നു മീറ്റര്‍ നീളവും രണ്ട@ുമീറ്റര്‍ വീതിയുമുള്ള ഒറ്റമുറിയില്‍ നിലത്ത് പായ വിരിച്ചാണ് 12 തൊഴിലാളികളുടെ വിശ്രമം. നിവര്‍ന്നിരിക്കാന്‍ ഒരു കസേര പോലും റൂമിലില്ല.
ഇവിടെ തന്നെയാണ് പാചകവും ഭക്ഷണം കഴിക്കലും ഉറക്കവുമെല്ലാമുള്ളത്. എന്നാല്‍ സൗകര്യം ഒരുക്കിക്കൊടുക്കേണ്ട കെട്ടിട ഉടമ വാടകയിനത്തില്‍ വന്‍ തുകയാണ് തൊഴിലാളികളില്‍ നിന്നും മാസത്തില്‍ ഈടാക്കുന്നത്. ഒരു തൊഴിലാളിയില്‍ നിന്നും ആയിരം രൂപയാണ് വാടകയിനത്തില്‍ ഈടാക്കുന്നത്. പാഴ് വസ്തുക്കള്‍ തള്ളാന്‍ പോലും ഇവിടെ സൗകര്യമില്ല. ഇതേ തുടര്‍ന്ന് സമീപത്തെ ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യം നിറയുകയാണ്. ആശുപത്രിക്കു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ രാത്രികാലങ്ങളില്‍ മാലിന്യം തള്ളല്‍ പതിവായതോടെ പരിസരവാസികള്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
ഇതിനിടയില്‍ മാലിന്യവുമായി എത്തിയ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ താമസ സ്ഥലത്തെക്കുറിച്ചു വ്യക്തമായത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ താമസിക്കുന്ന കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഭാഗങ്ങള്‍ മാലിന്യം കൊ@ണ്ട് നിറഞ്ഞ നിലയില്‍ ക@െണ്ടത്തിയത്. വെള്ളമെടുക്കാന്‍ ഉപയോഗിക്കുന്ന കിണറിനു ചുറ്റും ജീര്‍ണിച്ച ഭക്ഷ്യാവശിഷ്ടങ്ങള്‍ അടങ്ങിയ നിരവധി പ്ലാസ്റ്റിക് കെട്ടുകള്‍ കൂട്ടിയിട്ട നിലയിലായിരുന്നു. തള്ളാന്‍ ഇടമില്ലാത്തത് കൊ@ണ്ട് ഇവകൂട്ടിയിട്ടതാണെന്നു തൊഴിലാളികള്‍ പറഞ്ഞു.
ദുര്‍ഗന്ധപൂരിതമായ ഇവിടം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന തരത്തിലാണുള്ളത്. ഈ കിണറ്റിലെ വെള്ളം ഉപയോഗിച്ചാണ് സമീപത്തുള്ള സോഡാ ഫാക്ടറിയും മറ്റുസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. സംഭവം അറിഞ്ഞെത്തിയ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പൊലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. കച്ചവടാവശ്യത്തിനു നിര്‍മിച്ച കെട്ടിടത്തിന്റെ മുന്‍ ഭാഗത്തെ ഷട്ടര്‍ ഇപ്പോഴും അടച്ചിട്ട നിലയിലായതിനാല്‍ പുറത്തു നിന്നും ഇവിടെ ആള്‍ താമസമുള്ളത് തിരിച്ചറിയാന്‍ പ്രയാസമാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മറ്റു താമസ സ്ഥലങ്ങളിലും ഇതേ അവസ്ഥ തന്നെയാണ് നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."