HOME
DETAILS
MAL
തരിപ്പമലയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി; വന്‍ കൃഷി നാശം
backup
February 04 2017 | 04:02 AM
കുറ്റ്യാടി: നരിപ്പറ്റ പഞ്ചായത്തിലെ തരിപ്പമലയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി വന്‍തോതില്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. ജനവാസകേന്ദ്രമായ പുളിയംപാറയിലാണ് കഴിഞ്ഞദിവസം കാട്ടാനകള്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്.
തേങ്ങാപറമ്പത്ത് സത്യന്‍, ശങ്കരന്‍, വിജയന്‍ എന്നിവരുടെ തെങ്ങിന്‍തൈകള്‍, കുലച്ചവാഴകള്‍, കവുങ്ങ്, റബര്‍ തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. കഴിഞ്ഞദിവസം അഞ്ചോടെയാണ് ആറ് ആനകളടങ്ങിയ കാട്ടാനക്കൂട്ടമിറങ്ങിയത്. പകല്‍ സമയത്ത് ആനയിറങ്ങിയത് ജനങ്ങളെ ആങ്കയിലാക്കി. രാത്രി മുഴുവന്‍ നാട്ടുകാര്‍ കാവലിരിക്കുകയായിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ പലതവണയായി തരിപ്പമലയില്‍ ആനക്കൂട്ടമിറങ്ങി വന്‍തോതില്‍ കാര്‍ഷികവിളകള്‍ നശിപ്പിച്ചിരുന്നു.
ആനശല്യത്തിനെതിരേ കര്‍ഷകര്‍ വനം വകുപ്പ് ഓഫിസിലേക്ക് പലതവണ മാര്‍ച്ച് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."