HOME
DETAILS

സി.പി.ഐയിലെ അസംതൃപ്തരെ സി.പി.എം വലയിലാക്കുന്നു ടി.പി ഷാജി

  
backup
May 28, 2016 | 1:23 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b8%e0%b4%82%e0%b4%a4%e0%b5%83%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%86-%e0%b4%b8%e0%b4%bf

മണ്ണഞ്ചേരി: സി.പി.ഐയിലെ അസംതൃപ്തരെ വലയിലാക്കാന്‍ സി.പി.എം ശ്രമം തുടങ്ങി. ആലപ്പുഴ അസംബ്ലി മണ്ഡലത്തിന്റെ വിവിധഭാഗങ്ങളിലാണ് സി.പി.ഐ പ്രവര്‍ത്തകരെ  സി.പി.എം പിടിച്ചെടുക്കുന്നത്.
തെരഞ്ഞെടുപ്പു കാലത്ത് പ്രവര്‍ത്തിച്ചപ്പോള്‍ ലഭിച്ച സൂചനകളാണ് സി.പി.എം നിലവിലെ തന്ത്രത്തിനായി ഉപയോഗിക്കുന്നത്.
ഇതിനായി പ്രദേശികനേതൃത്വത്തിന്റെ സഹായമാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്.
മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, ആര്യാട് നഗരത്തിന്റെ വടക്കുഭാഗം എന്നിവിടങ്ങളില്‍ നിന്നും നിരവധി സി.പി.ഐ പ്രവര്‍ത്തകര്‍ അടുത്തദിവസം തന്നെ സി.പി.എമ്മില്‍ എത്തും.
വിപുലമായ സമ്മേളനത്തോടെയാകും ഇത്തരക്കാരെ സംഘടനയിലേക്ക് സ്വീകരിക്കുന്നതെന്നും അറിയുന്നു. മാരാരിക്കുളം വടക്കില്‍ 20 ഓളം പേര്‍ സി.പി.എംല്‍ ചേരാനായി ധാരണയെടുത്തു കഴിഞ്ഞു. മണ്ണഞ്ചേരിയില്‍ സി.പി.ഐ യുടെ മുന്‍ മണ്ഡലം സെക്രട്ടറിയേറ്റംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എം.എം ഹനീഫിന്റെ നേതൃത്വത്തില്‍ 50 ഓളം പാര്‍ട്ടിപ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേരാനായി നീക്കം തുടങ്ങിക്കഴിഞ്ഞു.
   മാരാരിക്കുളം തെക്കില്‍  നേരത്തെ ടി.ജെ ആഞ്ചലോസിനൊപ്പം സി.പി.എം വിട്ട് സി.പി.ഐയില്‍ എത്തിയ 200 ഓളം പേരില്‍ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും മടങ്ങിയെത്തിയതായി സി.പി.എം  വ്യക്തമാക്കിയിരുന്നു.ഇവരെയെല്ലാം നിരന്തരമായ സമ്പര്‍ക്കത്തിലൂടെ വളരെ തന്ത്രപരമായാണ് പലപ്പോഴായി സി.പി.എം തിരികെയെത്തിച്ചത്.
  ആര്യാട് പഞ്ചായത്തില്‍ സി.പി.ഐ ക്ക് രണ്ട് ലോക്കല്‍കമ്മറ്റിയാണ് പ്രര്‍ത്തിക്കുന്നത്. ഇതിലെ ആര്യാട് വെസ്റ്റ് ലോക്കല്‍കമ്മറ്റി മണ്ഡലം നേതൃത്വവുമായി അത്ര രസത്തിലല്ല.
നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ മുതലെടുത്ത് സി.പി.ഐ ക്ക് ശക്തമായ ബഹുജനാടിത്തറയുള്ള ഇവിടെ നിന്നും  അണികളെ  പിടിച്ചെടുക്കാനാണ് സി.പി.എം നീക്കം. നഗരത്തിന്റെ ചിലഭാഗങ്ങളിലും സി.പി.ഐ യിലെ അസംതൃപ്തരെ ലക്ഷ്യം  വച്ച് സി.പി.എം കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്.
നിലവില്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.തിലോത്തമന്‍ മന്ത്രിയായതോടെ സെക്രട്ടറി പദം ഒഴിയും. പുതിയതായി എത്തുന്ന ജില്ലാസെക്രട്ടറിയുടെ പ്രവര്‍ത്തന മികവുപോലെയിരിക്കും  പ്രദേശത്തെ സി.പി.ഐയുടെ നിലനില്‍പ്പും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  7 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  7 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  7 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  7 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  7 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  7 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  7 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  7 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  7 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  7 days ago