വിദ്യാഭ്യാസ മേഖലയില്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ വേണം: മന്ത്രി
കോഴിക്കോട്: വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ വേണമെന്നും സമൂഹത്തില്‍ മാറ്റങ്ങളുണ്ടാവുന്നത് വിദ്യാഭ്യസമേഖലയില്‍ നിന്ന് ആണെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്.
കേരള സംസ്കൃത അധ്യാപക ഫെഡറേഷന് 39-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേണു ചൊവ്വല്ലൂര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്, എന്‍.ടി.യു.സി സംസ്ഥാന സമിതി അംഗം ടി. അനൂപ് കുമാര്‍, എന്‍.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ ശ്രീഷു, ബിജു കാവില്‍, സി.പി സുരേഷ്ബാബു പ്രസംഗിച്ചു. സംസ്കൃത സമ്മേളനം കാലടി സംസ്കൃത സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു.
ഡോ. സി.ജി വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനത്തില്‍ കോഴിക്കോട് ഡി.ഇ.ഒ ടി.കെ അജിത്കുമാര്‍, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ്, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്, സുരേന്ദ്രന് കടയ്ക്കോട്, പി.ജി അജിത് പ്രസാദ്, സുനില്‍ അങ്ങാടിക്കല്‍, എ.കെ ഷൈലേഷ്കുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."