ഭീകരവാദത്തിനു പിന്നില്‍ അമേരിക്കന്‍ സാമ്രാജ്യത്വം: മന്ത്രി തിലോത്തമന്
പൂച്ചാക്കല്‍:തീവ്രവാദത്തിനും ഭീകരവാദത്തിനും പിന്നില്‍ അമേരിക്കന്‍ സാമ്ര്യാജ്യത്വമെന്നെു മന്ത്രി പി.തിലോത്തമന്.
ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനത്തിന്റെ ഭാഗമായ 'കാലം സാക്ഷി'എക്സിബിഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമേരിക്കന്‍ ഭരണകൂടം ഇറാന് ജനതയോട് കാണിക്കുന്ന അനീതിഅവസാനിപ്പിച്ച് ലോകത്തോട് മാപ്പ് പറയണം.
മുസ്ലിം സമൂഹത്തെ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരില്‍ വേട്ടയാടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു.
എക്സിബിഷന് ഒരുക്കിയ കല സംവിധായകന് ലൗലി കാസിമിനെ മന്ത്രി ആദരിച്ചു.ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്റ് കെ.കെ ഇബ്രാഹീം,തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ശെല്‍വരാജ്,അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആബിദ അസീസ്, പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ,കോട്ടൂര്‍ കാട്ടുപുറം മഹല്ല് പ്രസിഡന്റ് ടി.എസ്.നാസിമുദ്ദീന്,വടുതല ജമായത്ത് . സ്കൂള്‍ ട്രസ്റ് മാനേജര്‍ കെ.എ പരീത്,ജില്ലാ ജനറല്‍ സെക്രട്ടറി നവാസ് ജമാല്‍,എക്സിബിഷന് കമ്മറ്റി കണ്‍വീനര്‍ എസ്.സമീര്‍,സമ്മേളന ജനറല്‍ കണ്വീനര്യു. ഷൈജു, പ്രോഗ്രാം കണ്‍വീനര്‍ ഹുസൈബ് വടുതല,നാസറുദ്ധീന്‍ തുങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."