കെ.എസ്.ആര്.ടി.സി പണിമുടക്ക് യാത്രക്കാരെ വലച്ചു
ആലപ്പുഴ: ശമ്പളവും പെന്‍ഷനും മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്.ടി.സി ആലപ്പുഴ ജില്ലയിലെ ജീവനക്കാര്‍ നടത്തിയ സമരം യാത്രക്കാരെ വലച്ചു. സി.ഐ.ടി.യു ഒഴികെയുള്ള യൂനിയനുകളിലെ ജീവനക്കാര്‍ നടത്തിയ സമരത്തില്‍ പകുതിയിലേറെ സര്‍വീസുകളും മുടങ്ങി.
ആകെയുള്ള ഏഴു ഡിപ്പോകളില്‍നിന്നായി 402 സര്‍വീസുകള്‍ നടത്തേണ്ടിടത്ത് 198 സര്‍വീസുകള്‍ മാമേ നടന്നുള്ളു.
ആലപ്പുഴ ഡിപ്പോയില്‍ 110 സര്‍വീസുകളുള്ളതില്‍ 65 എണ്ണം നടത്തി. കായംകുളത്ത് പകുതിയിലേറെ സര്‍വീസകളും മുടങ്ങി. മാവേലിക്കരയില്‍ മാത്രമാണ് മുഴുവന്‍ ബസുകളും ഓടിയത്.
ദീര്‍ഘദൂര സര്‍വീസുകളാണ് കൂടുതലായും മുടങ്ങിയത്. എന്നാല്‍ ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് കാര്യമായ മുടക്കം ഉണ്ടായില്ല. ഡിസംബര്‍, ജനുവരി മാസത്തെ പെന്‍ഷനും ജനുവരിയിലെ ശമ്പളവും മുടങ്ങിയതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച അര്‍ദ്ധരാത്രിമുതല്‍ പണിമുടക്ക് ആരംഭിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ പ്രതിസന്ധിയില്ലെന്നും കെ.എസ്.ആര്.ടി.സിക്ക് ആവശ്യമായ പണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."