സംസ്കാരം സ്വയംസൃഷ്ടിക്കേണ്ട അവബോധം: കടന്നപ്പള്ളി
കണ്ണൂര്‍: നമ്മുടെ മനസില്‍ സ്വയം സൃഷ്ടിക്കപ്പെടേണ്ട അവബോധമാണു സംസ്കാരമെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. ജമാഅത്തെ ഇസ്ലാമി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ പവിത്രമായ മാതൃപിതൃ ബന്ധങ്ങള്‍ പോലും വിസ്മരിച്ച് ഒരുപാട് രൗദ്രഭാവങ്ങള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
യു.പി സിദ്ദീഖ് അധ്യക്ഷനായി. വാണിദാസ് എളയാവൂര് മുഖ്യപ്രഭാഷണം നടത്തി. സണ്ണി ജോസഫ് എം.എല്‍.എ മുഖ്യാഥിതിയായി. അടയാളം പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മേയര്‍ ഇ.പി ലത നിര്‍വഹിച്ചു.
പുസ്തകമേള വി.സി ഡോ. എം.കെ അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. പീപ്പിള്‍സ് ഫൗണ്ടേഷന് സ്കോളര്‍ഷിപ്പ് ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് കൈമാറി. ലിഷ ദീപക്, കെ ബാലചന്ദ്രന്, മുഹമ്മദ് ഷമീം, കെ.എം. മഖ്ബൂല്‍, സാദിഖ് ഉളിയില്‍, വി.എന്‍ ഹാരിസ്, ടി. പി അഷീറ, ജോസഫ് ജോണ്‍, കെ.പി ആദംകുട്ടി, ഷബീര്‍ ഇരിക്കൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."