കാണാതായ വീട്ടമ്മയെ വൃദ്ധസദനത്തില്‍ കണ്ടെത്തി
ചെറുതോണി: കഞ്ഞിക്കുഴിയില്‍നിന്നും കാണാതായ വീട്ടമ്മയെ കൊട്ടാരക്കരയിലുള്ള വൃദ്ധസദനത്തില്‍ കണ്ടെത്തി. കഞ്ഞിക്കുഴി പൂച്ചാക്കല്‍ കൃഷ്ണന്റെ ഭാര്യ ദമയന്തി(57)യെയാണ് കഴിഞ്ഞ 19 മുതല്‍ കാണാതായത്. മാനസിക വിഭ്രാന്തിയുള്ള ദമയന്തി ഭര്‍ത്താവ് ജോലിക്കു പോയസമയം വീടുപൂട്ടി സ്ഥലം വിടുകയായിരുന്നു. ഭാര്യയെ കാണാതായതു സംബന്ധിച്ച് കൃഷ്ണന്‍ കഞ്ഞിക്കുഴി പൊലിസില്‍ പരാതിനല്‍കിയിരുന്നു. ഇവരുടെ മകളെ തിരുവനന്തപുരത്താണ് വിവാഹംചെയ്ത് അയച്ചിരിക്കുന്നത്. അവിടെ എത്തുകയെന്ന ലക്ഷ്യത്തോടെ ബസില്‍ കയറി കൊട്ടാരക്കര സ്റ്റാന്‍ഡിലിറങ്ങി. സംശയം തോന്നിയ പൊലിസ് ഇവരെ വൃദ്ധസദനത്തിലെത്തിക്കുകയായിരുന്നു. കഞ്ഞിക്കുഴിയില്‍നിന്നും പൊലിസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു
ആര്‍.എസ്.എസ് ആക്രമണത്തെ ജനശക്തി കൊണ്ട് നേരിടും: കെ.കെ ജയചന്ദ്രന്‍
ചെറുതോണി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്കുണ്ടായ ഉജ്ജ്വല വിജയത്തില്‍ പരിഭ്രാന്തി പൂണ്ട ആര്‍.എസ്.എസും ബി.ജെ.പി.യും രാജ്യത്താകെ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ ജനശക്തി കൊണ്ട് ചെറുത്തു തോല്പ്പിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ പറഞ്ഞു.
ചെറുതോണിയില്‍ എല്‍.ഡി.എഫ് നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ സി.പി.എം കേന്ദ്ര ഓഫീസിനു നേരെ സംഘപരിവാര്‍ അക്രമം അഴിച്ചു വിട്ടു.
കാസര്‍ഗോഡ് ഇപ്പോള്‍ റവന്യു മന്ത്രിയായ ഇ. ചന്ദ്രശേഖരനെ ആക്രമിച്ചു. ധര്‍മ്മടത്തുള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകരെ കിരാതമായി മര്‍ദ്ദിച്ചു.
വര്‍ഗ്ഗീയ ശക്തികളെ ചെറുത്തു തോല്പ്പിച്ച് മതേതര സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയതിന്റെ അസഹിഷ്ണുതയാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്. ജനങ്ങളെ അണിനിരത്തി വര്‍ഗ്ഗീയ ശക്തികളെ നിലയ്ക്ക് നിര്‍ത്തുമെന്ന് ജയചന്ദ്രന്‍ പറഞ്ഞു.
സിജി ചാക്കോ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ്.നേതാക്കളായ സി.വി. വര്‍ഗ്ഗീസ്, അനില്‍ കൂവപ്ലാക്കല്‍, റോമിയോ സെബാസ്റ്റ്യന്‍, എം.ജെ മാത്യു, സണ്ണി ഇല്ലിക്കല്‍, സി.എം.അസീസ്സ്, കെ.ജി.സത്യന്‍, സിനോജ് വള്ളാടി, പി.ബി.സബീഷ്, സിബി മൈക്കിള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."