HOME
DETAILS
MAL
ഒരു മനുഷ്യസ്നേഹി വിടപറയുന്നു
backup
February 04 2017 | 18:02 PM
അമ്പലപ്പള്ളി മാമുക്കോയയുടെ എം. റഷീദ് സ്മരണ വിജ്ഞാനപ്രദമായി. മുഹമ്മദ് അബ്ദുറഹിമാന് സാഹിബ് അല്‍ അമീന് ദിനപത്രം നടത്തിയിരുന്ന കാലത്ത് വിദ്യാര്‍ഥിയായ റഷീദ് അവിടുത്തെ സന്ദര്‍ശകനായിരുന്നു എന്ന വിവരം കൗതുകമുണര്‍ത്തുന്നു. സാഹിബുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ഒരാള്‍ ഇവിടെ അടുത്തകാലം വരെ നിശബ്ദനായി ജീവിച്ചിരുന്നു എന്നറിയുന്നതും അത്ഭുതമായി തോന്നുന്നു. ആ ഒടുവിലെത്തെ കണ്ണിയും അറ്റുപോയിരിക്കുന്നു.
കോണ്‍ഗ്രസിനോട് പിണങ്ങിയും ഇണങ്ങിയും അവസാന ശ്വാസംവരെ കോണ്‍ഗ്രസുകാരനായി ജീവിച്ച മതേതരവാദിയായ സ്വാതന്ത്ര്യസമരസേനാനി ഇ. മൊയ്തു മൗലവിയുടെ മകനെ ചരിത്രം വേണ്ടതുപോലെ അടയാളപ്പെടുത്താതെ പോയില്ലേ എന്നു സംശയം. ഞായര്‍ പ്രഭാതത്തിലെ സ്മരണ വായിച്ചപ്പോള്‍ മൊയ്തു മൗലവിയുടെ ആത്മകഥ ഒരിക്കല്‍കൂടി മറിച്ചുനോക്കാന്‍ പ്രേരണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."