HOME
DETAILS

മധുവിധു തീരും മുന്‍പ് മുജാഹിദില്‍ കലഹം

  
backup
February 05, 2017 | 1:23 AM

mujahid-issue-on-article

കോഴിക്കോട്: മുജാഹിദ് ഐക്യവുമായി ബന്ധപ്പെട്ട പ്രാദേശിക സമ്മേളനങ്ങള്‍ നടന്നുവരുന്നതിനിടെ സംസ്ഥാന കമ്മിറ്റിയില്‍ കലഹം. ഐക്യ ചര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ എ. അസ്ഗറലി സെക്രട്ടറി സ്ഥാനം രാജിവച്ചു. ഇരു ഗ്രൂപ്പുകളും തമ്മില്‍ ആദര്‍ശപരമായ വിഷയങ്ങളിലുള്ള അഭിപ്രായ വ്യത്യാസമാണ് കലഹത്തിനു കാരണം.

ഔദ്യോഗിക വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ വിചിന്തനം വാരികയുടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലക്കത്തില്‍ വന്ന 'ഒരു വിശദീകരണം' എന്ന തലക്കെട്ടിലുള്ള ലേഖനമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ഐക്യത്തിനായി രൂപപ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ പരസ്യമായി ലംഘിക്കുന്ന ലേഖനമെന്നാണ് വിമര്‍ശം. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി വിലക്കിയ ലേഖനമാണിപ്പോള്‍ നേതൃത്വത്തിന്റെ തീരുമാനം ലംഘിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പണ്ഡിത വിഭാഗമായ കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനുമതിയില്ലാതെ ആദര്‍ശപരമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഐക്യസമയത്ത് തീരുമാനമുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് ലേഖനം പുറത്തുവന്നത്.


മുതിര്‍ന്ന നേതാക്കളായ എ. അസ്ഗറലിയുടെയും എം. അബ്ദുറഹ്മാന്‍ സലഫിയുടെയും പേരിലാണ് ലേഖനം. സംഭവം വിവാദമായതോടെ അസ്ഗറലി നേതൃത്വത്തിന് രാജി നല്‍കിയിട്ടുണ്ട്. നേരത്തേ മടവൂര്‍ വിഭാഗം നേതാവായിരുന്നു ഇദ്ദേഹം. ഇതുപോലെ ഔദ്യോഗിക പക്ഷത്ത് നിന്ന് ഐക്യചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കെ.എന്‍.എം സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ എം. അബ്ദുറഹ്മാന്‍ സലഫിയും രാജിവയ്ക്കണമെന്നാണ് പ്രവര്‍ത്തകരുടെ വികാരം. ആധുനിക കലാരൂപങ്ങളോടുള്ള ഇസ്‌ലാമിക സമീപനവുമായി ബന്ധപ്പെട്ട വിഷയമാണ് മുജാഹിദ് കെ.എന്‍.എം വിഭാഗവും മടവൂര്‍ വിഭാഗവും തമ്മില്‍ വീണ്ടും അഭിപ്രായ വ്യത്യാസമുണ്ടാവാന്‍ കാരണം.


കെ.എന്‍.എമ്മോ മുജാഹിദ് പണ്ഡിത വിഭാഗമായ കേരള ജംഇയ്യത്തുല്‍ ഉലമയോ ജിന്ന്,സിഹ്‌റ് വിവാദ വിഷയങ്ങളിലെ തെറ്റ് പരസ്യമായി തിരുത്തണമെന്നും ആധുനിക കലാരൂപങ്ങളോടുള്ള നിലപാട് തിരുത്തി പുരോഗമനപരമായ നിലപാട് സ്വീകരിക്കണമെന്നുമാണ് മര്‍ക്കസുദ്ദഅ്‌വ വിഭാഗത്തിന്റെ നിലപാട്. കഴിഞ്ഞ ഡിസംബര്‍ 20നാണ് ഇരുവിഭാഗം മുജാഹിദുകളും ഒന്നായെന്ന പ്രഖ്യാപനത്തോടെ മുജാഹിദ് ഐക്യസമ്മേളനം കോഴിക്കോട്ട് നടന്നത്. എന്നാല്‍ പുതിയ രാജിയോടെ വീണ്ടും രണ്ടു ഗ്രൂപ്പുകളായി മാറിയിരിക്കുകയാണ്.


താഴെത്തട്ടില്‍ ഐക്യസമ്മേളനങ്ങള്‍ നടന്നു വരുന്നുണ്ടെങ്കിലും പ്രാദേശിക ഘടകങ്ങളിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഐക്യം പ്രഹസനമായിരിക്കുന്നതിനിടയിലാണ് പുതിയ വിവാദങ്ങള്‍.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യ വകുപ്പിൻ്റെ 'ശൈലി' ആപ്പ് സർവേ; മൂന്നിലൊന്ന് പേർക്കും ജീവിതശൈലി രോഗങ്ങൾ

Kerala
  •  18 days ago
No Image

തെലങ്കാന: ബീഫ് വിളമ്പിയതിന് ഹൈദരാബാദിലെ 'ജോഷ്യേട്ടന്‍സ് കേരള തട്ടുകട'ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

National
  •  18 days ago
No Image

ഫലസ്തീനി തടവുകാർ നേരിട്ടത് ക്രൂരപീഡനം; ഇസ്റാഈൽ കൈമാറിയ മൃതദേഹങ്ങളിൽ പലതിലും ആന്തരികാവയവങ്ങളില്ല

International
  •  18 days ago
No Image

പി.എം ശ്രീ പദ്ധതിയിലും തിരിച്ചടി; ബിനോയ് വിശ്വത്തിനെതിരേ സി.പി.ഐയിൽ കരുനീക്കം ശക്തം

Kerala
  •  18 days ago
No Image

പി.എം ശ്രീയില്‍ സി.പി.ഐ ഇടത്തോട്ടോ, പിന്നോട്ടോ? ഉറ്റുനോക്കി രാഷ്ട്രീയ കേരളം

Kerala
  •  18 days ago
No Image

ഹിജാബ് വിവാദത്തിന് പരിസമാപ്തി; എങ്കിലും ചോദ്യം ബാക്കി

Kerala
  •  18 days ago
No Image

യുഎഇക്കും ഒമാനും ഇടയില്‍ പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചു; എല്ലാ ദിവസവും സര്‍വിസ് നടത്തും

uae
  •  18 days ago
No Image

ലക്ഷ്യം ആശ്വാസം ജയം; സിഡ്‌നിയിൽ തലയുയർത്തി മടങ്ങാൻ ഇന്ത്യയിറങ്ങുന്നു

Cricket
  •  18 days ago
No Image

വിശ്വാസ സ്വാതന്ത്ര്യം മതേതരത്വത്തിന്റെ അടിത്തറ'; യു.പിയിലെ വിവാദ മതംമാറ്റനിയമത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി; വാദത്തിനിടെ ഹാദിയാ കേസും ഉദ്ധരിച്ചു

National
  •  18 days ago
No Image

ദീപാവലിക്ക് പടക്കം പൊട്ടിച്ചു; സിങ്കപ്പൂരില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍ 

International
  •  19 days ago