HOME
DETAILS

ഇറാന്‍ ഭരണവിരുദ്ധ പ്രക്ഷോഭം: അറസ്റ്റിലായത് 3,700 പേര്‍

  
backup
January 10, 2018 | 2:50 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d-2


തെഹ്‌റാന്‍: ഇറാനില്‍ രണ്ട് ആഴ്ച പിന്നിടുന്ന ഭരണവിരുദ്ധ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായത് 3,700 പേര്‍. ഇറാനെ പിടിച്ചുലച്ച പ്രക്ഷോഭത്തില്‍ വിവിധ നഗരങ്ങളില്‍നിന്നായാണ് ഇത്രയും പേരെ പൊലിസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തത്. തെഹ്‌റാന്‍ പാര്‍ലമെന്റ് അംഗം മഹ്മൂദ് സാദഗിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
നേരത്തെ പുറത്തുവന്ന കണക്കുകളെക്കാളും പതിന്മടങ്ങു പേരാണ് എം.പി പുറത്തുവിട്ട ഔദ്യോഗിക കണക്കുപ്രകാരം സമരത്തിന്റെ ഭാഗമായി അറസ്റ്റിലായത്. സര്‍ക്കാര്‍ മാധ്യമമായ ഐ.സി.എ.എന്‍.എയിലൂടെയാണ് എം.പി ഇക്കാര്യം വെളിപ്പെടുത്തിയത്. സുരക്ഷാ ജീവനക്കാര്‍ക്കു പുറമെ ഇന്റലിജന്‍സ് വൃത്തങ്ങളും പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്തതിനാല്‍ യഥാര്‍ഥ ചിത്രം ഇനിയും വ്യക്തമല്ലെന്നും സാദഗി പറഞ്ഞു. ഡിസംബര്‍ 28ന് ഇറാനിലെ വലിയ രണ്ടാമത്തെ നഗരമായ മഷ്ഹാദില്‍ ഉടലെടുത്ത പ്രക്ഷോഭത്തില്‍ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ അടക്കം 1,700 പേര്‍ അറസ്റ്റിലായതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവത്തില്‍ ആകെ 22 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
മഷ്ഹാദില്‍നിന്ന് തുടങ്ങിയ പ്രക്ഷോഭം 80ഓളം ഗ്രാമീണ-നഗര ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഭരണരംഗത്തെ അഴിമതി, തൊഴിലില്ലായ്മ, സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും ഇടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അന്തരം തുടങ്ങിയവയെല്ലാം പ്രക്ഷോഭത്തിനു കാരണമായതായാണു കരുതപ്പെടുന്നത്. സിറിയ, യമന്‍, ലബനാന്‍, ഗസ്സ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളിലുള്ള ഇറാന്റെ ഇടപെടലും രാജ്യത്തിന്റെ വിദേശകാര്യ നയവും ചില പ്രക്ഷോഭകാരികള്‍ വിഷയമായി ഉയര്‍ത്തിയിരുന്നു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ, പ്രസിഡന്റ് ഹസന്‍ റൂഹാനി എന്നിവര്‍ക്കെതിരേയും പ്രക്ഷോഭകാരികള്‍ മുദ്രാവാക്യം മുഴക്കിയിരുന്നു.
അമേരിക്കയും ഇസ്‌റാഈലും സഊദി അറേബ്യയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പ്രക്ഷോഭമെന്നാണ് ഇറാന്‍ വൃത്തങ്ങളുടെ പ്രതികരണം. ഇറാനെ അസ്ഥിരപ്പെടുത്താനുള്ള ശത്രുരാജ്യങ്ങളുടെ നീക്കത്തിന്റെ ഭാഗമാണു പുതിയ സംഭവങ്ങളെന്ന് ഖാംനഇയും റൂഹാനിയും കുറ്റപ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  2 days ago