HOME
DETAILS

ചട്ടഞ്ചാലില്‍ കണ്ടെത്തിയ തലയോട്ടി കാണാതായ യുവാവിന്റേത്

  
backup
February 05, 2017 | 1:28 AM

%e0%b4%9a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

ചട്ടഞ്ചാല്‍(കാസര്‍കോട്): ചട്ടഞ്ചാല്‍ കാവുംപള്ളം ഉക്രംപാടിയില്‍ ക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള തെങ്ങിന്‍ തോട്ടത്തില്‍ കണ്ടെത്തിയ തലയോട്ടിയും അസ്ഥികൂടവും മൂന്ന് മാസം മുന്‍പ് കാണാതായ യുവാവിന്റേതാണെന്ന് പൊലിസ് തിരിച്ചറിഞ്ഞു.
കാവുംപള്ളത്തെ തെങ്ങ് കയറ്റത്തൊഴിലാളി സുനില്‍ കുമാറി(34)ന്റെ തലയോട്ടിയും അസ്ഥികൂടവുമാണെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണ് പാദൂര്‍ റോഡിനു സമീപം സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ തലയോട്ടി കണ്ടെത്തിയത്.
തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് നടത്തിയ പരിശോധനക്കിടെ പരിസരത്ത് എല്ലിന്‍ കഷ്ണങ്ങളും കണ്ടെത്തി. തെങ്ങിന്‍തോട്ടത്തിന് തൊട്ടടുത്ത പറമ്പിലെ അക്വേഷ്യ മരത്തില്‍ മുണ്ടും സമീപം ഷര്‍ട്ടും ചെരുപ്പും ഉണ്ടായിരുന്നു.
കൂടാതെ സുനില്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. വസ്ത്രവും ചെരുപ്പും സുനില്‍ കുമാറിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മൂന്ന് മാസം മുന്‍പാണ് സുനില്‍ കുമാറിനെ കാണാതായത്. വിദ്യാനഗര്‍ പൊലിസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്.
അസ്ഥികൂടവും തലയോട്ടിയും പരിശോധനക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  a day ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  a day ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  a day ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  a day ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  a day ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  a day ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago