HOME
DETAILS

ദേശീയപാതാ വികസനത്തെ എതിര്‍ക്കുന്നവര്‍  കമ്മ്യൂണിസ്റ്റുകാരല്ലാതായിത്തീരുമെന്ന് മന്ത്രി സുധാകരന്‍

  
backup
January 10, 2018 | 4:24 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%8e%e0%b4%a4%e0%b4%bf%e0%b4%b0

കണ്ണൂര്‍: ദേശീയപാത വികസനത്തെ എതിര്‍ക്കുന്നവര്‍ താത്വികമായി കമ്മ്യൂണിസ്റ്റുകാരല്ലാതായി തീരുമെന്ന് മന്ത്രി ജി സുധാകരന്‍. തളിപ്പറമ്പ് കീഴാറ്റൂരില്‍ നെല്‍പാടം നികത്തി ബൈപ്പാസ് പണിയുന്നതിനെതിരേ സി.പി.എം പ്രവര്‍ത്തകര്‍ തന്നെ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് കണ്ണൂര്‍ ഇരിണാവില്‍ പൊതുചടങ്ങില്‍ സംസാരിക്കവെ മന്ത്രിയുടെ പരാമര്‍ശം. വയല്‍കിളികളുടെ സമരത്തിന് പിന്തുണ നല്‍കിയതിന് കഴിഞ്ഞ ദിവസം 11 പേരെ സി.പി.എം പുറത്താക്കിയിരുന്നു.  'എതിര്‍ക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പക്ഷെ അത്തരത്തില്‍ എതിര്‍ക്കുമ്പോള്‍ അത് നാടിന്റെ വികസനത്തെ ഇല്ലാതാക്കാനുള്ള തരത്തിലാവരുത്. വയല്‍കിളികളുടെ സമരത്തില്‍ സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. പിന്നെ എതിര്‍പ്പുമായി വരുന്നത് ഫലത്തില്‍ കമ്മ്യൂണിസ്റ്റ് ബോധമില്ലാത്തതുകൊണ്ടാണ്. ദേശീയപാത വേണമെന്ന് അവര്‍ക്കുമറിയാം. പിന്നെന്തിനാണ് ഈ സമരം. കമ്മ്യൂണിസ്റ്റുകാര്‍ പബ്ലിക്ക് സമരത്തിനായി മുതിരരുത്.' - മന്ത്രി പറഞ്ഞു.  തീവ്രവാദിവിഭാഗങ്ങളെയും മറ്റും കൂട്ടുപിടിച്ച് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തടസപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചിലഭാഗങ്ങളില്‍ ഉണ്ടാവുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. വയല്‍ക്കിളി പ്രതിനിധികള്‍ക്ക് താന്‍ നല്‍കിയ വാക്ക് പാലിക്കുകയും അതനുസരിച്ച് ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ മാറ്റിയ അലൈന്‍മെന്റിനെതിരേയും പ്രതിഷേധവുമായി വരുന്ന നിലപാട് ശരിയല്ലെന്നും വികസനവിരുദ്ധമായ നിലപാട് അവര്‍ മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിനിമാമേഖല ആടിയുലഞ്ഞു, സര്‍വാധിപത്യത്തില്‍ നിന്ന് സംപൂജ്യനായി, കിരീടം തിരിച്ചു പിടിക്കുമോ ദിലീപ്

Kerala
  •  5 days ago
No Image

വിരമിച്ചാൽ മയാമിയിൽ തുടരില്ല, മെസിയുടെ ലക്ഷ്യം മറ്റൊന്ന്: ഡേവിഡ് ബെക്കാം

Football
  •  5 days ago
No Image

ഫലസ്തീന്‍ രാജ്യം സ്ഥാപിക്കണമെന്ന് ജര്‍മനി; പറ്റില്ലെന്ന് നെതന്യാഹു

International
  •  5 days ago
No Image

ഗ്ലോബൽ എ.ഐ ഷോ ഇന്നും നാളെയുമായി അബൂദബിയിൽ നടക്കും; ഗൾഫ് സുപ്രഭാതം മീഡിയ പാർട്ണർ

uae
  •  5 days ago
No Image

വിളിച്ചിട്ടൊന്നും അമ്മ ഉണരുന്നില്ലെന്ന് കുഞ്ഞുങ്ങള്‍; അയല്‍ക്കാരെത്തി നേക്കിയപ്പോള്‍ യുവതി മരിച്ച നിലയില്‍, ഭര്‍ത്താവിനെ കാണാനില്ല

Kerala
  •  5 days ago
No Image

2026 ജൂൺ വരെ സമയം: ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ലൈസൻസ് നിബന്ധനയിൽ ഇളവ്

latest
  •  5 days ago
No Image

'പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലിസ് സംഘവും' വിധിക്ക് പിന്നാലെ പ്രതികരിച്ച് ദിലീപ്

Kerala
  •  5 days ago
No Image

ആഗോള എ.ഐ സൂചിക: ആഗോളതലത്തിൽ അഞ്ചാം സ്ഥാനം, അറബ് ലോകത്ത് ഒന്നാമത്; വൻ നേട്ടവുമായി സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

മാതാപിതാക്കള്‍ക്കുള്ള ജി.പി.എഫ് നോമിനേഷന്‍ വിവാഹത്തോടെ അസാധു: സുപ്രിംകോടതി

Kerala
  •  5 days ago
No Image

ഫുട്ബോളിൽ അവനെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല: റയൽ ഇതിഹാസം ഗുട്ടി

Football
  •  5 days ago