HOME
DETAILS

സര്‍ക്കാരും മാനേജ്‌മെന്റുകളും പോര് തീര്‍ന്നില്ല

  
backup
February 05, 2017 | 1:51 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%87%e0%b4%9c%e0%b5%8d%e2%80%8c%e0%b4%ae%e0%b5%86%e0%b4%a8-2

മലപ്പുറം:വിദ്യാഭ്യാസ ചട്ടഭേദഗതി വിഷയത്തില്‍ സര്‍ക്കാറും എയ്ഡഡ് മാനേജുമെന്റുകളും തമ്മിലുള്ള പോരിന് പരിഹാരമായില്ല. എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ എന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ ചട്ട ഭേദഗതി വിജ്ഞാപനത്തിനെതിരേയുള്ള പ്രതിഷേധമാണ് കോടതിയിലെത്തിയിരിക്കുന്നത്.
വിവിധ സമുദായ സംഘടനകളും തീരുമാനത്തെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സംരക്ഷിത അധ്യാപകരുടെ പുനര്‍ വിന്യാസ വിവരങ്ങള്‍ സംബന്ധിച്ച് കോടതിയില്‍ വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അഭിഭാഷകനായില്ല. അധ്യാപക നിയമനങ്ങളില്‍ നിയന്ത്രണം ലക്ഷ്യമിട്ട് വിദ്യാഭ്യാസ ചട്ടത്തില്‍ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്ത് ലഭിച്ച ഹരജികള്‍ പല തവണ ഹൈക്കോടതി പരിഗണനക്കെടുത്തിരുന്നു.
1979 മേയ് 22നു ശേഷം പുതുതായി വന്നതോ അപ്‌ഗ്രേഡ് ചെയ്തതോ ആയ സ്‌കൂളുകളില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന തസ്തികകളില്‍ മുഴുവന്‍ ഒഴിവുകളിലേക്കും അധ്യാപക ബാങ്കില്‍ നിന്നു നിയമിക്കണമെന്നാണു സര്‍ക്കാര്‍ വിജ്ഞാപനത്തിലെ പ്രധാന വ്യവസ്ഥ. 1979 മേയ് 22 നു മുന്‍പുള്ള സ്‌കൂളുകളിലെ പുതിയ തസ്തികകളില്‍ ഒന്നു അധ്യാപക ബാങ്കില്‍ നിന്നും ഒന്ന് മാനേജര്‍മാര്‍ക്കും നിയമിക്കാമെന്നുമായിരുന്നു മറ്റൊരു വ്യവസ്ഥ.
എന്നാല്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം നടത്താനുള്ള അവകാശം മാനേജുമെന്റുകളില്‍ നിക്ഷിപ്തമാണെന്നും പുതിയ കെ.ഇ.ആര്‍ ഭേദഗതി ഈ അവകാശം ഹനിക്കുന്നതാണെന്നുമാണ് ഹരജിക്കാരുടെ ആരോപണം.
29.1.2016നു ശേഷമുള്ള അധ്യാപക തസ്തികകളില്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. വിദ്യാഭ്യാസ ചട്ടഭേദഗതിയുടെ പേരുപറഞ്ഞ് നിയമനാംഗീകാരം തടഞ്ഞുവെക്കുന്നതിനെതിരേ മാനേജുമെന്റുകള്‍ നല്‍കിയ കേസ് കഴിഞ്ഞ ദിവസവും ഹൈക്കോടതി പരിഗണിച്ചിരുന്നു.
സംരക്ഷിത അധ്യാപകരുടെ കൃത്യമായ കണക്ക് സര്‍ക്കാറിന്റെ കൈവശമില്ലാത്തതിനാല്‍ ഇത് സമര്‍പ്പിക്കുന്നതിന് സര്‍ക്കാറിനു കൂടതല്‍ സമയം അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി 13 ലേക്കാണ് കേസ് മാറ്റിവെച്ചിരിക്കുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നു നിയമനം കാത്തിരിക്കുന്ന നിരവധി പേര്‍ ഉണ്ടായിരിക്കെ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നു തസ്തിക നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുനര്‍ വിന്യസിക്കുന്നതിനെതിരേയും എതിര്‍പ്പു നിലനില്‍ക്കുന്നുണ്ട്.
ഇത്തരത്തില്‍ എത്ര സംരക്ഷിത അധ്യാപകരെയാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുനര്‍ വിന്യസിച്ചതെന്ന കണക്കും സര്‍ക്കാറിന്റെ കൈയിലില്ല.
സംരക്ഷിത അധ്യാപകരുടെ പുനര്‍ വിന്യാസ വിവരങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ ശേഖരിക്കാന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 13 ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് നിര്‍ണായകമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിൽ 16 കിലോ കഞ്ചാവ് കടത്താൻ ശ്രമം; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ

Kerala
  •  19 days ago
No Image

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും; തിരുവനന്തപുരത്തെത്തി വക്കാലത്ത് ഒപ്പിട്ടെന്ന് അഭിഭാഷകന്‍

Kerala
  •  19 days ago
No Image

അധ്യായം അവസാനിച്ചിട്ടില്ല, മെസി അവിടേക്ക് തന്നെ തിരിച്ചുവരും: അഗ്യൂറോ

Football
  •  19 days ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ വാഹനം വിട്ടുനല്‍കി

Kerala
  •  19 days ago
No Image

18ാം വയസിൽ ചരിത്രത്തിന്റെ നെറുകയിൽ; ഞെട്ടിച്ച് ചെന്നൈയുടെ യുവരക്തം 

Cricket
  •  19 days ago
No Image

പ്രതികളെ രക്ഷിക്കാന്‍ ആര്‍ക്കൊക്കെയോ 'പൊതുതാല്‍പര്യം'; ജഡ്ജിക്ക് താക്കീത് ലഭിച്ച കേസ്; മനാഫ് വധക്കേസില്‍ 'നീതി'യെത്തുന്നു... പതിറ്റാണ്ടുകള്‍ പിന്നിട്ട്...

Kerala
  •  19 days ago
No Image

ഒതായി മനാഫ് വധക്കേസ്: പ്രതി മാലങ്ങാടന്‍ ഷെഫീഖിന് ജീവപര്യന്തം തടവ്

Kerala
  •  19 days ago
No Image

ഒരുമിച്ചുള്ള പ്രഭാതഭക്ഷണം, പിന്നാലെ ഒരുമിച്ചുള്ള വാര്‍ത്താസമ്മേളനം; അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ഡികെയും സിദ്ധരാമയ്യയും 

National
  •  19 days ago
No Image

ചരിത്രത്തിൽ നാലാമനാവാൻ ഹിറ്റ്മാൻ; ഐതിഹാസിക നേട്ടം കയ്യകലെ

Cricket
  •  19 days ago
No Image

നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  19 days ago