HOME
DETAILS

വരുന്നു ഗ്ലോബല്‍ ടി20 ക്രിക്കറ്റ് ലീഗ്

  
Web Desk
February 05 2017 | 01:02 AM

%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%97%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%ac%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf20-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനും ആസ്‌ത്രേലിയയിലെ ബിഗ് ബാഷ് ലീഗിനും സമാനമായി പുതിയ ടി20 ലീഗ് ആരംഭിക്കാന്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. എട്ടു ടീമുകളെ ഉള്‍പ്പെടുത്തി ടി20 ഗ്ലോബല്‍ ലീഗ് എന്ന പേരിലാണു ടൂര്‍ണമെന്റ് നടത്താന്‍ ബോര്‍ഡ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഈ വര്‍ഷം അവസാനം പോരാട്ടങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടു ഫ്രാഞ്ചൈസികള്‍ക്കായുള്ള ടെന്‍ഡര്‍ പുറപ്പെടുവിച്ചു. ടീം ഉടമകള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ ഔദ്യോഗികമായി ലേലത്തിനുള്ള അപേക്ഷ നല്‍കണം. മാര്‍ച്ച് മൂന്നു വരെ ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ തുടരും.
ആറു ടീമുകള്‍ മത്സരിക്കുന്ന ടി20 ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയില്‍ നിലവില്‍ ഉണ്ടെങ്കിലും അതിനു ആഗോള തലത്തില്‍ വേണ്ടത്ര ശ്രദ്ധ നേടാന്‍ സാധിച്ചിരുന്നില്ല. എ.ബി ഡിവില്ല്യേഴ്‌സ്, ഫാഫ് ഡുപ്ലെസിസ് എന്നീ മുന്‍നിര ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഐ.പി.എല്ലില്‍ കളിക്കുന്നുണ്ടെങ്കിലും നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലീഗില്‍ കളിക്കുന്നില്ല.
ഇരു ലീഗുകളുടെയും തിയതികള്‍ തമ്മില്‍ ഒരുമിച്ചു വരുന്നതും ടീമുകളുടെ എണ്ണക്കുറവുമാണ് വലിയ താരങ്ങളെ ആറു ടീമുകളുള്ള ലീഗില്‍ നിന്നു അകറ്റിയത്. ഈ പശ്ചാത്തലത്തിലാണു ഐ.പി.എല്‍ മാതൃകയിലുള്ള ലീഗെന്ന ആശയത്തിലേക്ക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് എത്തിയത്. പുതിയ ലീഗില്‍ ഡിവില്ല്യേഴ്‌സടക്കമുള്ള താരങ്ങളുടെ സാന്നിധ്യവും അവര്‍ പ്രതീക്ഷിക്കുന്നു. ദക്ഷിണാഫ്രിക്കയുടെ ആശയത്തോടു ഐ.സി.സിക്കും അനുകൂല സമീപനമാണ് ഉള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനില്‍ കുമാറിന് രജിസ്ട്രാറായി തുടരാം: ഹരജി തീര്‍പ്പാക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

നാട്ടിലേക്ക് പണം അയക്കുകയാണോ? മൂല്യം അറിയുക; ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും അടക്കമുള്ള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്| India Rupee Value

uae
  •  a day ago
No Image

ഗില്‍, ജദേജ, ആകാശ് ദീപ്....ജയ്ഷായുടെ അഭിനന്ദന ലിസ്റ്റില്‍ പക്ഷേ നിര്‍ണായ വിക്കറ്റുകള്‍ എറിഞ്ഞിട്ട സിറാജ് ഇല്ല!; അവഗണന മുസ്‌ലിം ആയിട്ടോ എന്ന് സോഷ്യല്‍ മീഡിയ

Cricket
  •  a day ago
No Image

നിപ: കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു,സമ്പര്‍ക്ക പട്ടികയില്‍ 173 പേര്‍

Kerala
  •  a day ago
No Image

ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കില്ലെന്ന് യുഎഇ; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് അധികൃതര്‍

uae
  •  a day ago
No Image

മസ്‌കത്ത്-കോഴിക്കോട് സര്‍വീസുകള്‍ റദ്ദാക്കി സലാം എയര്‍; നിര്‍ത്തിവെച്ചത് ഇന്നു മുതല്‍ ജൂലൈ 13 വരെയുള്ള സര്‍വീസുകള്‍

oman
  •  a day ago
No Image

റാസല്‍ഖൈമയില്‍ വിമാനാപകടത്തില്‍ മരിച്ച ഇന്ത്യന്‍ ഡോക്ടര്‍ക്ക് ആദരമായി ഉഗാണ്ടയില്‍ രണ്ട് പള്ളികള്‍ നിര്‍മിക്കുന്നു

uae
  •  a day ago
No Image

തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ വിവാദം; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

Kerala
  •  a day ago
No Image

ദുബൈയില്‍ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ഉടന്‍; 2030ഓടെ 25% യാത്രകളും ഓട്ടോണമസ്

uae
  •  a day ago
No Image

ഒമാനിലെ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കി; അപകടത്തില്‍ ആളപായമില്ല

oman
  •  a day ago