HOME
DETAILS

സമുദായത്തിനു വേണ്ടി ജീവിച്ച പി.എന്‍.എം കോയ ഇനി ഓര്‍മ

  
backup
February 05 2017 | 06:02 AM

pnm-koya-story-v-special

കോഴിക്കോട്: സമസ്തയെയും മുസ്‌ലിം ലീഗിനെയും നെഞ്ചേറ്റിയ നേതാവിനെയാണ് പുതിയങ്ങാടി പി.എന്‍.എം കോയയുടെ നിര്യാണത്തിലൂടെ നാടിനു നഷ്ടമായത്. മുതിര്‍ന്ന സംഘടനാ നേതാക്കളുമായെല്ലാം സുദൃഢമായ വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്ന കോയക്ക് ഇതിനു വഴിയൊരുക്കിയത് മുംബൈയില്‍ ട്രാവല്‍ ഏജന്‍സി നടത്തിയ കാലമാണ്.


വിദേശത്തേക്കുള്ള യാത്രയില്‍ പല നേതാക്കളുടെയും ഇടത്താവളമായിരുന്നു പഴയ മുംബൈ. അവിടെ എല്ലാവര്‍ക്കും ആതിഥേനായി കോയക്കയുണ്ടായിരിന്നു. ദിവസങ്ങളോളം അവിടെ തങ്ങിയിരുന്ന നേതാക്കളുടെ മുഴുവന്‍ ചെലവും വഹിച്ചിരുന്നത് അദ്ദേഹമായിരുന്നു. മുംബൈയിലെത്തുന്ന മലയാളികള്‍ക്കെല്ലാം ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു കോയക്കയുടെ ആതിഥേയത്വം. പ്രത്യേകിച്ച് മുസ്‌ലിം ലീഗ് നേതാക്കളെയും പണ്ഡിതന്മാരെയും അതിരറ്റ സ്‌നേഹവായ്പുകളോടെയാണ് അദ്ദേഹം കൈകാര്യം ചെയ്തത്. പഴയ നേതാക്കള്‍ക്കൊപ്പം കഴിയാനായത് അദ്ദേഹം എന്നും ചാരിതാര്‍ഥ്യത്തോടെയാണു സ്മരിക്കാറുള്ളത്. കഴിഞ്ഞ ദിവസം അന്തരിച്ച മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇ. അഹമ്മദ് എം.പിയോട് അദ്ദേഹത്തിനു വലിയ ആത്മബന്ധമുണ്ടായിരുന്നു. മരിക്കുന്നതിന്റെ ദിവസങ്ങള്‍ക്കു മുന്‍പ് അഹമ്മദ് കോയക്കയുടെ വീട്ടിലെത്തിയിരുന്നു.


ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാല അടക്കമുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തി. തന്റെ പഴയകാല സാമ്പത്തിക പ്രതാപം നഷ്ടപ്പെട്ടപ്പോഴും ജീവകാരുണ്യ, സാമൂഹിക പ്രവര്‍ത്തനരംഗത്തുനിന്ന് അദ്ദേഹം പിന്നോട്ടുണ്ടായിരുന്നില്ല. അതോടൊപ്പംതന്നെ സ്വന്തമായ നിലപാടുകള്‍ പ്രകടിപ്പിക്കാനും ആരെയും കൂസാതെ തുറന്നുപറയാനും അദ്ദേഹം മടിച്ചില്ല. പുതിയങ്ങര ശാഖാ മുസ്‌ലിം ലീഗ് പ്രസിഡന്റും യു.ഡി.എഫ് ചെയര്‍മാനും ഒട്ടേറെ മതസ്ഥാപനങ്ങളുടെ പ്രവര്‍ത്തന രംഗത്തു സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം.


മയ്യിത്ത് പുതിയങ്ങാടി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്തു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, എം.കെ മുനീര്‍ എം.എല്‍.എ, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി അബ്ദുസ്സമദ് സമദാനി, പി.കെ.കെ ബാവ, എം.കെ രാഘവന്‍ എം.പി, ഉമ്മര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍, എന്‍.സി അബൂബക്കര്‍, പി.കെ അഹമ്മദ്, കെ. മൊയ്തീന്‍ കോയ, എ.ടി സക്കീര്‍ ഹുസൈന്‍, ടി.പി.എം സാഹിര്‍, കെ.പി ഇമ്പിച്ചിമമ്മു ഹാജി, ഹംസ ബാഫഖി തങ്ങള്‍, അഹമ്മദ് ദേവര്‍കോവില്‍, കെ.പി അബ്ദുല്ലക്കോയ, കോഴിക്കോട് നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് എസ്.വി ഹസന്‍ കോയ, പി. ഇസ്മാഈല്‍, അഡ്വ. പി.എം ഹനീഫ, എം. പ്രദീപ് കുമാര്‍, എന്‍.കെ മുഹമ്മദാലി, ടി.ടി ഇസ്മാഈല്‍, എസ്.വി ഉസ്മാന്‍ കോയ, ആശിഖ് ചെലവൂര്‍ വസതി സന്ദര്‍ശിച്ചു.
അനുശോചന യോഗത്തില്‍ എസ്.വി അവറാന്‍ കോയ അധ്യക്ഷനായി. പി. കിഷന്‍ചന്ദ് (ജെ.ഡി.യു), മഹേന്ദ്രകുമാര്‍ (കോണ്‍ഗ്രസ്), ജറീഷ് (സി.പി.എം), യാക്കൂബ്, പി. ഇസ്മാഈല്‍, പി.എം ഹനീഫ, പി.എം കോയ, പാളയം പി. മമ്മദ് കോയ, ടി.പി.എം ഹാഷില്‍ അലി, മുഹമ്മദലി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തളിപ്പറമ്പ് സ്വദേശി കുവൈത്തില്‍ മരിച്ചു

Kuwait
  •  12 days ago
No Image

'അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നത് അടിസ്ഥാന അവകാശമാണ്, അതില്ലാതാക്കാന്‍ നോക്കണ്ട' ഫലസ്തീന്‍ അനുകൂലികളെ നാടുകടത്താനുള്ള ട്രംപിന്റെ ഉത്തരവിനെതിരെ ഇസ്‌റാഈലി വിദ്യാര്‍ഥികള്‍ 

International
  •  12 days ago
No Image

തുടരുന്ന വന്യജീവി ആക്രമണം; പ്രത്യക്ഷ സമരത്തിന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്

Kerala
  •  12 days ago
No Image

കോഴിയുടെ കൂവല്‍ ഉറക്കം നഷ്ടപ്പെടുത്തുന്നു; സഹികെട്ട് പരാതി നല്‍കി അയല്‍ക്കാരന്‍; പരിഹാരവുമായി ആര്‍ഡിഒ

Kerala
  •  12 days ago
No Image

കാനഡയില്‍ ലാന്‍ഡ് ചെയ്ത വിമാനം തലകീഴായി മറിഞ്ഞ് അപകടം; 17 പേര്‍ക്ക് പരിക്ക്; വീഡിയോ

International
  •  12 days ago
No Image

മോദിയോട് ഖത്തര്‍ അമീറിന്റെ തമാശ, സുഹൃത്തുക്കളെപ്പോലുള്ള ഇരുരാഷ്ട്ര നേതാക്കളുടെയും വിഡിയോ വൈറല്‍ | Qatar Amir in India

qatar
  •  12 days ago
No Image

തിരുവനന്തപുരം പാലോട് കാട്ടാന ആക്രമണത്തിൽ സ്‌കൂട്ടർ യാത്രികർക്ക് പരുക്ക്

Kerala
  •  13 days ago
No Image

കറന്റ് അഫയേഴ്സ്-17-02-2025

PSC/UPSC
  •  13 days ago
No Image

എഐ യുദ്ധം ചൂടുപിടിക്കുന്നു; ചാറ്റ് ജിപിടിക്ക് എതിരാളിയെ ഇറക്കാൻ ഇലോൺ മസ്‌ക്

International
  •  13 days ago
No Image

പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു; രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളി

latest
  •  13 days ago