240 ട്രോഫികള്‍ ഇനി പുരാവസ്തുവാകും
തൃശൂര്‍: ഇത്രയും കാലമായി വിജയികള്‍ക്കു നല്‍കി വന്നിരുന്ന 240 വ്യക്തിഗത ട്രോഫികള്‍ ഇനി മുതല്‍ ഡി.പി.ഐയുടെ ഓഫിസില്‍ പുരാവസ്തുവായിരിക്കും. മാന്വല്‍ പരിഷ്‌കരണം നടപ്പിലാക്കിയതിയോടെയാണ് ഒന്നും, രണ്ടും സ്ഥാനങ്ങള്‍ക്ക് നല്‍കിവരുന്ന ട്രോഫികളെല്ലാം ഡി.പി.ഐയുടെ ഓഫീസിലേക്കുമാറ്റാന്‍ നിര്‍ദേശിച്ചിട്ടുള്ളത്
കുട്ടികള്‍ മാസങ്ങളോളം വിയര്‍പ്പൊഴുക്കിയും, സാമ്പത്തിക ചിലവിട്ടും പഠിച്ചു നേടിയ കഴിവുകള്‍ക്ക് അംഗീകാരമായി നല്‍കി വന്നിരുന്ന ട്രോഫികളാണ് ഇവയൊക്കെ. എറ്റവും നല്ല നാടകത്തിനായി നല്‍കി വന്നിരുന്ന 40 തൂക്കമുള്ള ഓടില്‍ നിര്‍മ്മിച്ചിട്ടുള്ള നടരാജാ വിഗ്രഹവും ഇനി ഡി.പി.ഐ ഓഫിസില്‍ കാഴ്ചവസ്തുവായി മാറും. സംസ്ഥാന കലോത്സവ വിജയികള്‍ക്കും, ജില്ലക്കും, സ്‌കൂളിനുമായി റോളിംഗ് ട്രോഫികളുമായി 300 എണ്ണമാണ് നല്‍കിവരുന്നത.് അതിലെ 240 ട്രോഫികളാണ് നോക്കുകുത്തികളാവുന്നത്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലക്ക് നല്‍കുന്ന 117.5 കിലോവരുന്ന സ്വര്‍ണകപ്പും, മറ്റു 60 ട്രോഫികളുമാണ് ഇനിമുതല്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് ഉപയോഗിക്കാനാവൂ.
ഈ വര്‍ഷം മത്സരത്തില്‍ പങ്കെടുക്കുന്ന 13,000 കുട്ടികള്‍ക്ക് മെമന്റോ നല്‍കുന്നുണ്ടെന്ന് ട്രോഫി കമ്മിറ്റി കണ്‍വീനര്‍ സി.അബ്ദുല്‍ അസീസ് പറഞ്ഞു. കെ.എ.ടി.എഫിനാണ് ട്രോഫി കമ്മിറ്റിയുടെ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."