HOME
DETAILS
MAL
ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് മാതൃകയായി കുന്ദമംഗലത്തെ ഓട്ടോ കൂട്ടായ്മ
backup
February 05 2017 | 06:02 AM
കുന്ദമംഗലം: ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന ഓട്ടോഡ്രൈവര്‍മാര്‍ തങ്ങള്‍ക്കുകിട്ടുന്ന തുച്ഛമായ വരുമാനത്തിന്നിന്ന് ഒരുവിഹിതം മാറ്റിവച്ചു സഹജീവിയെ സഹായിക്കുന്നു. കുന്ദമംഗലം അങ്ങാടിയിലെ ബ്ലോക്ക് പഞ്ചായത്ത് കവാടത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോ തൊഴിലാളികളാണ് 'സമഭാവന' എന്ന പേരില്‍ ഓട്ടോ തൊഴിലാളി കൂട്ടായ്മ രൂപീകരിച്ചു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
രണ്ടുവര്‍ഷം മുന്‍പ് ജോലിക്കിടെ കെട്ടിടത്തില്‍നിന്നു വീണു നട്ടെല്ലിനു പരുക്കേറ്റു കിടപ്പിലായ കുഴിമ്പാട്ടില്‍ വിനോദിനെ ഓട്ടോ തൊഴിലാളികള്‍ വീട്ടില്‍ ചെന്നു സന്ദര്‍ശിക്കുകയും വീല്‍ചെയറും ധനസഹായവും നല്‍കുകയും ചെയ്തു. ചടങ്ങില്‍ പ്രസിഡന്റ് കെ. ഗംഗാധരന് അധ്യക്ഷനായി. കെ.വി സുരേന്ദ്രന്, പ്രകാശന്, ജനാര്ദനന്, എം.കെ പവിത്രന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."