നൂറ്റാണ്ട് പിന്നിട്ട് പിണങ്ങോട് ഗവ. യു.പി സ്കൂള്‍
പിണങ്ങോട്: ജില്ലയിലെ ആദ്യകാല ഗവണ്മെന്റ് യു.പി സ്കൂളുകളിലൊന്നായ പിണങ്ങോട് ഗവണ്മെന്റ് യു.പി സ്കൂള്‍ 111ാം വാര്‍ഷികം ഈമാസം 9, 10 തീയതികളില്‍ ആഘോഷിക്കുന്നു. പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളിലുള്ള പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന ഈ സ്ഥാപനം പിണങ്ങോട് പ്രദേശത്തിന്റെ സാമൂഹ്യ, സാംസ്കാരിക, വൈജ്ഞാനിക മേഖലകളില്‍ നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ചുകൊണ്ടാണ് 110 വര്‍ഷം പിന്നിടുന്നത്. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഒന്‍പതിന് ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. സി.കെ ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷനാവും. സമാപന സമ്മേളനം 10ന് വൈകിട്ട് അഞ്ചിന് എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യും. ഗ്രാന്റ് മാസ്റ്റര്‍ ജി.എസ് പ്രദീപ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. പൂര്‍വ വിദ്യാര്‍ഥി-അധ്യാപക സംഗമം, മാജിക് ഷോ, ഫോട്ടോ പ്രദര്‍ശനം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ഗാനമേള തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."