ലോ അക്കാദമി: എസ്.എഫ്.ഐക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ പന്ന്യന്‍
തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ വിദ്യാര്‍ഥി സംഘടനകളുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെതിരെ രൂക്ഷവിമര്‍ശവുമായി സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയ വിദ്യാഭ്യാസമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച അദ്ദേഹം എസ്.എഫ്.ഐ നിലപാടിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
'ചര്‍ച്ചയില്‍ നിന്നും വിദ്യാഭ്യാസ ഇറങ്ങിപ്പോയ നടപടി ഒട്ടും ശരിയായില്ല. 10 മിനിറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കില്‍ സമരം ഇന്നലെ തീര്‍ന്നേനെ. അടിയന്തരമായി മന്ത്രി വീണ്ടും പ്രശ്നത്തില്‍ ഇടപെടണം. പാദസേവ നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മാനേജ്മെന്റ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ തയ്യാറായപ്പോള്‍ ഒരു വിദ്യാര്‍ത്ഥി സംഘടന ചര്‍ച്ച വഴിതിരിച്ചുവിടുകയാണ് ഉണ്ടായതെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി. എസ്.എഫ്.ഐയുടെ ഈഗോ അനുസരിച്ച് സമരം തീര്‍ക്കാന്‍ പറ്റില്ല. കേരളം എല്ലാം കാണുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."