ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കി; പ്രതിഷേധത്തെ തുടര്‍ന്ന് പുനര്‍നിര്‍മിച്ചു
മാനന്തവാടി: പൊളിച്ചു നീക്കിയ ബസ് കാത്തിരിപ്പു കേന്ദ്രം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നു പുനര്‍ നിര്‍മിച്ചു. കണിയാരം പാലക്കുളി ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് സ്വകാര്യ വ്യക്തി രാത്രിയില്‍ പൊളിച്ചു നീക്കിയത്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചത്. സ്ഥാപനത്തിന്റെ പരസ്യം പതിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭയുമായുള്ള 10 വര്‍ഷത്തെ കരാര്‍ പ്രകാരമാണ് നിര്‍മിച്ചത്. എന്നാല്‍ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള സ്ഥാപനത്തിന് ബസ് കാത്തിരിപ്പ് കേന്ദ്രം മറയാകുന്നു എന്ന കാരണത്താല്‍ സ്ഥാപനത്തിന്റെ കെട്ടിട ഉടമ കേന്ദ്രം പൊളിച്ച് നീക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ കാത്തിരിപ്പ് കേന്ദ്രം പുനര്‍നിര്‍മിക്കുകയായിരുന്നു. പി.എന്‍ സുനീഷ്, ജോയി കടവന്‍, മിഥുന് കുറ്റിമൂല, വൈശാഖ് കണിയാരം, വൈശാഖ് കുറ്റിമൂല എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."