HOME
DETAILS

മോറട്ടോറിയം നിലനില്‍ക്കുന്നു: ജപ്തിയുമായി ബാങ്ക്

  
backup
February 05 2017 | 06:02 AM

%e0%b4%ae%e0%b5%8b%e0%b4%b1%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%af%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95


നടവയല്‍: ജില്ലയില്‍ കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം നിലനില്‍ക്കെ വായ്പക്കാര്‍ക്കെതിരേ ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരേ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം പ്രക്ഷോഭത്തിനൊരുങ്ങുന്നു.
നടവയലിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും കാര്‍ഷിക വായ്പയും മറ്റും എടുത്ത് തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശിക വരുത്തിയവരുടെയും വായ്പയെടുത്തതിന് ശേഷം മരണപ്പെട്ട വരുടെ മക്കളുടെ വീടുകളിലും മറ്റും കഴിഞ്ഞ ദിവസം നോട്ടിസ് പതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എഫ്.ആര്‍.എഫ് സമരത്തിനൊരുങ്ങുന്നത്. നടവയല്‍ ചിറ്റാലൂര്‍കുന്ന് മുണ്ടക്കല്‍ ദേവസ്യയുടെ വീടിന് മുന്നിലാണ് കഴിഞ്ഞദിവസം ബാങ്ക് അധികൃതര്‍ നോട്ടിസ് പതിച്ചത്. 2002ലാണ് ദേവസ്യ ബാങ്കില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വായ്പയെടുക്കുകയും പലിശയടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദേവസ്യ മരിച്ചതോടെ തിരിച്ചടവ് മുടങ്ങി. ദേവസ്യ പ്രായ പൂര്‍ത്തിയാകത്ത കൊച്ചുമക്കളുടെ പേരില്‍ സ്ഥലം ഒസ്യത്ത് എഴുതി വെയ്ക്കുകയും ചെയ്താതിനാല്‍ സ്ഥലം വിറ്റ് ലോണ്‍ തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ബാങ്ക് ഇവരെ മുന്‍കൂട്ടി അറിയിക്കാതെ കഴിഞ്ഞദിവസം വീടിന് മുന്നില്‍ നോട്ടിസ് പതിക്കുകയായിരുന്നെന്ന് എഫ്.ആര്‍.എഫ് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. മോറട്ടോറിയം ഒരു തട്ടിപ്പാണെന്നും സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചാലും ധനകാര്യ സ്ഥാപനങ്ങള്‍ പലിശയിളവോ മറ്റ് കിഴിവുകളോ ഒന്നും തന്നെ നല്‍കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. കാലാവസ്ഥവ്യതിയാനം മൂലവും വന്യമൃഗശല്യവും മൂലവുംവിളനാശം സംഭവിച്ചതിനാല്‍ തിരിച്ചടവ് മുടങ്ങിയ കാര്‍ഷകരാണ് ജപ്തി നടപടികള്‍ നേരിടുന്നവരില്‍ ഏറെയും.
കര്‍ഷകദ്രോഹ നടപടിയുമായി മുന്നോട്ടു പോകുന്ന ധനകാര്യ സ്ഥാപനങ്ങളെ ഉപരോധിക്കുമെന്ന് എഫ്.ആര്‍.എഫ് നടവയല്‍ യൂനിറ്റ് ഭാരവാഹികള്‍ പറഞ്ഞു. യോഗത്തില്‍ ഇ.വി ജോയി, ബാബു പരുവ്വുമ്മേല്‍, ഗ്രേഷ്യസ് നടവയല്‍, റോബര്‍ട്ട് കരിക്കട്ടുകുഴി, ജോസ് ആലാപുറം എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago