ആല്‍പ്പറമ്പ് മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷം; ജനം ഭീതിയില്‍
പുളിക്കല്‍: ആല്‍പ്പറമ്പ് മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമാകുന്നത് ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നു. മദ്‌റസയിലും സ്‌കൂളിലും അങ്കണവാടിയിലും പോകുന്ന വിദ്യാര്‍ഥികള്‍ ഏറെ ഭീതിയോടെയാണ് ഇതുവഴി നടന്നു പോകുന്നത്.
രാത്രിയായാല്‍ മേഖലയില്‍ നായകള്‍ കൂട്ടത്തോടെ റോഡില്‍ തമ്പടിച്ച് നില്‍ക്കുന്നത് ബൈക്ക് യാത്രക്കാര്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
തെരുവ് നായശല്യം കാരണം പകല്‍ സമയങ്ങളില്‍ വരെ വീടിന്‍െ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി.
രാവിലെ സവാരിക്ക് പോകുന്നവരും ആരാധനക്ക് പൊകുന്നവരും ഇതുമൂലം ഭീതിയിലാണ്.
കൊട്ടപ്പുറം, കൊടികുത്തിപ്പറമ്പ്, ആലുങ്ങല്‍, മുഴങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും തെരുവ് നായയുടെ ശല്യമേറെയാണ്. ആല്‍പ്പറമ്പ് ജി.എം.എല്‍.പി സ്‌കൂള്‍ പരിസരങ്ങളിലാണ് നായയുടെ ശല്യം കൂടുതലായുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."