HOME
DETAILS

ഫൈസല്‍വധം: പ്രതികളുടെ വീടുകളില്‍ പൊലിസ് റെയ്ഡ്

  
backup
February 05 2017 | 07:02 AM

%e0%b4%ab%e0%b5%88%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%80

തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ വീടുകളില്‍ അന്വേഷണ സംഘം ഇന്നലെ റെയ്ഡ് നടത്തി. പ്രതികളുടെ ബന്ധുക്കളെ പൊലിസ് ചോദ്യം ചെയ്തു. കേസിലെ മുഖ്യ പ്രതികളിലൊരാളായ വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയംകാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു (26) വിന്റെ വീട്ടില്‍നിന്നു സിംകാര്‍ഡ് പൊലിസിന് ലഭിച്ചിട്ടുണ്ട്.
ഇയാളുടെ വീടിനു പുറമേ കൃത്യനിര്‍വഹണ കേസിലെ പ്രതികളും ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായ തിരൂര്‍ പുല്ലൂണി കാരാട്ടുകടവ് സ്വദേശി കണക്കന്‍ പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയംകാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു(26), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25) എന്നിവരുടെയും ഗൂഢാലോചനാ കേസിലെ പ്രതികളായ ഫൈസലിന്റെ സഹോദരീ ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് (32), പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് (32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരുടെ വീടുകളിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്.
എസ്.ഐമാരായ എ. സുനില്‍, മുരളി, കെ.എന്‍ മനോജ്, ടി.പി മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് തിരൂര്‍ പുല്ലൂണി, കൊടിഞ്ഞി, തട്ടത്തലം, പരപ്പനങ്ങാടി, വള്ളിക്കുന്ന്, പാലത്തിങ്ങല്‍ പള്ളിപ്പടി എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയത്. ഇവരെ സഹായിക്കാന്‍ വനിതാ പൊലിസിനു പുറമേ എ.ആര്‍ ക്യാംപില്‍നിന്നു പൊലിസുകാരെയും നിയോഗിച്ചിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു മലപ്പുറം ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ പ്രതികളുടെ ബന്ധുക്കള്‍ക്ക് പൊലിസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
2016 നവംബര്‍ 19നാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ 19ന് സര്‍വകക്ഷി സമരസമിതി ചെമ്മാട് ടൗണ്‍, കക്കാട് ദേശീയപാത എന്നിവിടങ്ങളില്‍ ഉപരോധം നടത്തിയതിനെ തുടര്‍ന്നു മലപ്പുറം ഡിവൈ.എസ്.പി പി.എം പ്രദീപില്‍നിന്നും അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഈയിടെ പൊലിസ് അറസ്റ്റ് ചെയ്ത വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശ്ശേരി ജയകുമാര്‍ അടക്കം പിടിയിലായ മുഴുവന്‍ പ്രതികളും ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. പ്രതികളെ അറസ്റ്റ് ചെയ്ത് തൊണ്ണൂറ് ദിവസത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച് സംഘം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago