HOME
DETAILS
MAL
ലാവ്ലിന്: ഹരജികള്‍ ഇന്നത്തേക്ക് മാറ്റി
backup
January 10 2018 | 19:01 PM
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്ലിന് അഴിമതി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേ സി.ബി.ഐ നല്കി അപ്പീല്‍ അടക്കമുള്ള ഹരജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി ഇന്നത്തേക്ക് മാറ്റി.
സി.ബി.ഐയുടെ അഭിഭാഷക ഗീത ലൂത്രയുടെ ആവശ്യം പരിഗണിച്ചാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരേ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരംഗ അയ്യര്‍, ആര്. ശിവദാസന്‍, കെ.ജി രാജശേഖരന് എന്നിവര്‍ നല്കിയ അപ്പീലുകളും കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വി.എം സുധീരന് നല്കിയ അപേക്ഷയുമാണ് ഇന്നലെ പരിഗണിക്കേണ്ടിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."