HOME
DETAILS
MAL
റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയില്‍ വിറ്റ സംഭവം എഫ്.സി.ഐ മാനേജര്‍ അറസ്റ്റില്‍
backup
January 10 2018 | 23:01 PM
മീനങ്ങാടി: റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചുവിറ്റ സംഭവത്തില്‍ മീനങ്ങാടി എഫ്.സി.ഐ ഗോഡൗണ്‍ മാനേജര്‍ കാര്യമ്പാടി ശ്രാവണം വീട്ടില്‍ രാമകൃഷ്ണനെ (49) സി.ബി.ഐ അറസ്റ്റ് ചെയ്തു. സി.ബി.ഐ കൊച്ചി യൂനിറ്റിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. അസിസ്റ്റന്റ് മാനേജര്‍ ഗിരീശനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ മറിച്ചുവിറ്റെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലാണ് മാനേജര്‍ രാമകൃഷ്ണന്, സെക്കന്‍ഡ് ഗ്രേഡ് അസിസ്റ്റന്റ് മാനേജര്‍ ഗിരീശന് എന്നിവര്‍ക്കെതിരേ സി.ബി.ഐ കേസെടുത്തത്.
2399 ചാക്ക് അരിയും ഗോതമ്പും സ്റ്റോക്കില്‍ കൃത്രിമം കാണിച്ച് കരിഞ്ചന്തയില്‍ മറിച്ചു വിറ്റതായി സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പറയുന്നു. ഇതിന് 38,79,681 രൂപ വിലവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."