മുത്വലാഖ് നിരോധനം: നിയമ നടപടികളുമായി മുന്നോട്ടു പോവും: സമസ്ത
കോഴിക്കോട്: മുത്വലാഖ് നിരോധന ബില്‍ ശരീഅത്ത് വിരുദ്ധവും ഭരണഘടനക്കു നിരക്കാത്തതും അപ്രായോഗികവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം വ്യക്തമാക്കി. ഇക്കാര്യത്തില്‍ നിയമ നടപടികളുമായി മുന്നോട്ടു പോവാനും നിയമവിദഗ്ധരുടെയും പണ്ഡിതന്മാരുടെയും യോഗം ഉടനെ വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.
മുത്വലാഖ് നിരോധന ബില്ലിനെതിരേ നിയമനിര്‍മാണ സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൈക്കൊണ്ട നിലപാടിനെ യോഗം അഭിനന്ദിച്ചു. കേന്ദ്ര ഗവണ്‍മെന്റ് മുത്വലാഖ് ബില്ലിന്റെ കാര്യത്തില്‍ പുനഃപരിശോധന നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇന്ന് കൂരിയാട്ടു നടക്കുന്ന ആദര്‍ശ സമ്മേളനം വന്‍ വിജയമാക്കാന്‍ യോഗം അഭ്യര്‍ഥിച്ചു.
മുജാഹിദ് ജമാഅത്ത് തുടങ്ങിയ ബിദഈ കക്ഷികളുടെ ആദര്‍ശ പരിപാടികളില്‍ പങ്കെടുക്കരുതെന്ന സമസ്തയുടെ മുന്‍ നിലപാടില്‍നിന്ന് യാതൊരു മാറ്റവും ഇല്ലെന്നും സമസ്തയുടേയും പോഷക സംഘടനകളുടേയും സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ അത്തരം പരിപാടികളില്‍ പങ്കെടുത്താല്‍ തല്‍സ്ഥാനങ്ങള്‍ക്ക് അയോഗ്യരായിരിക്കുമെന്നും മുശാവറ യോഗം വ്യക്തമാക്കി.
സമസ്ത എന്നും സുന്നി ഐക്യത്തിനു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണെന്നും ആ നിലപാട് തുടര്‍ന്നും പിന്തുടരുമെന്നും യോഗം പ്രഖ്യാപിച്ചു.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, വില്യാപള്ളി ഇബ്‌റാഹിം മുസ്‌ലിയാര്‍, എം.കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, ഒ. മുഹമ്മദ് എന്ന കുട്ടി മുസ്‌ലിയാര്‍, ടി.പി മുഹമ്മദ് എന്ന ഇപ്പ മുസ്‌ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, ത്വാഖാ അഹമ്മദ് മൗലവി, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്രത്ത്, പി. കുഞ്ഞാണി മുസ്‌ലിയാര്‍, ടി.എസ് ഇബ്‌റാഹിം കുട്ടി മുസ്‌ലിയാര്‍, മാണിയൂര്‍ അഹമ്മദ് മൗലവി, കെ. ഹൈദര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, എസ്.എം.കെ തങ്ങള്‍, ചെറുവാളൂര്‍ പി.എസ് ഹൈദ്രൂസ് മുസ്‌ലിയാര്‍, ഇ.എസ് ഹസന്‍ ഫൈസി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."