ട്രംപിന്റെ റാലി അക്രമാസക്തമായി
കാലിഫോര്‍ണിയ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ റാലിയില്‍ വീണ്ടും സംഘര്‍ഷം. കാലിഫോര്‍ണിയയിലെ സാന്‍ ഡിഗോയിലാണ് സംഭവം. ട്രംപ് അനുകൂലികളും വിരുദ്ധരുമാണ് തെരുവില്‍ ഏറ്റുമുട്ടിയത്. ട്രംപിന്റെ കണ്വന്ഷന് നടക്കുന്ന ഹാളിന് പുറത്താണ് അക്രമം തുടങ്ങിയത്. നിയമവിരുദ്ധമായി സംഘടിച്ചതിന് 35 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാരും ട്രംപ് അനുകൂലികളും തമ്മില്‍ കല്ലേറും കൈയേറ്റവും നടന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തുടര്‍ന്ന് പൊലിസിനു നേരെയും കല്ലേറുണ്ടായി.
മെക്സിക്കന്‍ അതിര്‍ത്തി പ്രദേശത്താണ് ട്രംപിനെതിരേ പ്രതിഷേധമുണ്ടായത്. മെക്സിക്കോയും യു.എസും തമ്മില്‍ മതില്‍ക്കെട്ടി വേര്‍തിരിക്കുമെന്ന് ട്രംപ് നേരത്തെ പ്രസ്താവന നടത്തിയത് വിവാദമായിരുന്നു. മെക്സിക്കോയില്‍ നിന്നാണ് മയക്കുമരുന്നു കള്ളക്കടത്തും കുറ്റവാളികളും യു.എസിലെത്തുന്നത് എന്നതായിരുന്നു ഇതിനുള്ള അദ്ദേഹത്തിന്റെ വിശദീകരണം.
അടുത്തമാസം ഏഴിന് കാലിഫോര്‍ണിയ പ്രൈമറിയുടെ ഭാഗമായാണ് ട്രംപ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ റാലി നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."