ലാലുവിനെ പരിചരിക്കാനെത്തിയ അനുയായികള്‍ക്ക് ജാമ്യം
റാഞ്ചി: കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെ പരിചരിക്കാന്‍ ജയിലില്‍ കടന്നുകൂടിയ രണ്ട് സഹായികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ലക്ഷ്മണ് മഹാതോ, മദന്‍ യാദവ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
ഇവര്‍ക്കെതിരായ കേസ് വ്യാജമാണെന്ന് പൊലിസ് അറിയിച്ചതിനെതുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ഇവര്‍ക്കെതിരായി പരാതി നല്കിയ സുമിത് യാദവ്, പിടിയിലായ മദന്‍ യാദവിന്റെ ബന്ധുവാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ലാലുപ്രസാദ് യാദവ് ബിര്‍സ മുണ്ട ജയിലില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇരുവരും ഇവിടെയെത്തിയത്. ലാലുവിന്റെ അറസ്റ്റ് മുന്‍കൂട്ടികണ്ട് ആര്.ജെ.ഡി ഇവരെ ജയിലിലേക്ക് അയക്കുകയായിരുന്നുവെന്ന് ജെ.ഡി.യു ആരോപിച്ചിരുന്നു.
എന്നാല്‍ അനുയായികള്‍ ജയിലിലായത് യാദൃശ്ചികം മാത്രമാണെന്നായിരുന്നു ആര്.ജെ.ഡിയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."