റിസ നിര്‍മാണം: കരിപ്പൂരില്‍ റണ്‍വേ തിങ്കളാഴ്ച മുതല്‍ ഭാഗികമായി അടക്കും
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ(റിസ)നീളം വര്‍ധിപ്പിക്കുന്നതിന്റെ പ്രവൃത്തി തിങ്കളാഴ്ച ആരംഭിക്കും. ഇതിനായി തിങ്കളാഴ്ച മുതല്‍ റണ്‍വേ താല്‍ക്കാലികമായി അടക്കും.
പകല്‍ 12 മുതല്‍ 2.30 വരെയും 3.30 മുതല്‍ വൈകിട്ട് ഏഴ് വരെയുമാണ് റണ്‍വേ അടച്ചിടുക. മാര്‍ച്ച് 24 വരെയാണ് ഈ രീതിയില്‍ ക്രമീകരണം. ഉച്ചക്ക് 2.30 മുതല്‍ 3.30വരെയുള്ള ഒരു മണിക്കൂറിനിടയില്‍ നാല് വിമാനങ്ങളുടെ സര്‍വിസ് ഉള്ളതിനാലാണ് ഈ സമയത്തു മാത്രം റണ്‍വേ പ്രവര്‍ത്തിപ്പിക്കുന്നത്. പുതിയ വേനല്‍ക്കാല സമയക്രമ പട്ടിക നടപ്പില്‍ വരുന്ന മാര്‍ച്ച് 25 മുതല്‍ ജൂണ്‍ 15 വരെ ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് വരെ തുടര്‍ച്ചയായി റണ്‍വേ അടക്കുന്നതിനുള്ള അനുമതിയും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കിയിട്ടുണ്ട്. പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നോട്ടാം (നോട്ടിസ് ടു എയര്‍മെന്‍)നേരത്തെ തന്നെ എയര്‍പോര്‍ട്ട് അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവില്‍ വിമാന സര്‍വിസുകളെ ബാധിക്കാത്ത വിധത്തിലാണ് റണ്‍വേ അടച്ച് പ്രവൃത്തികള്‍ നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."