മുത്വലാഖ്: അനാവശ്യ ചര്‍ച്ച ഒഴിവാക്കണമെന്ന് ബാഖവി മജ്‌ലിസുല്‍ ഉലമ
കോഴിക്കോട്: ഇസ്‌ലാമിക വിവാഹമോചന വ്യവസ്ഥിതി ശരിയായി പാലിച്ചാല്‍ മുത്വലാഖ് സ്ത്രീക്കും പുരുഷനും ഉപകാരപ്പെടുന്നതും നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രം ഉപയോഗിക്കുന്നതുമാണെന്ന് മനസിലാക്കാനാകുമെന്ന് കേരളാ ബാഖവി മജ്‌ലിസുല്‍ ഉലമ കോഴിക്കോട്ട് സംഘടിപ്പിച്ച ബാനി ഹസ്‌റത്ത് അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. ദൈവിക നിയമമായതിനാല്‍ മാറ്റം വരുത്തുന്നതിനനുവദിക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിയില്ല. വിഷയം പഠിക്കാതെ മുത്വലാഖ് തുടങ്ങിയ കാര്യങ്ങളില്‍ മുസ്‌ലിം സമുദായത്തെ അപഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ബന്ധപ്പെട്ടവരോട് ബാഖവി പണ്ഡിതസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ബാഖവി മജ്‌ലിസ് പ്രസിഡന്റ് സഈദലി ഹസ്രത്ത് അധ്യക്ഷനായി.
യു.കെ അബ്ദുല്ലത്തീഫ് ബാഖവി, പി. മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്, ഇ.ടി.എം ബാഖവി, പി. ഇബ്രാഹിം ബാഖവി എടപ്പാള്‍, എ.കെ യൂസുഫ് ബാഖവി, സി.ടി യൂസുഫ് ബാഖവി പൊട്ടച്ചിറ, അബൂബക്കര്‍ ബാഖവി മലയമ്മ, കെ. മൊയ്തീന്‍കുട്ടി ബാഖവി എളേറ്റില്‍, മുഹമ്മദ് ബാഖവി മേല്‍മുറി, പി.ടി അബ്ദുല്ല ബാഖവി, സുബൈര്‍ ബാഖവി മലയമ്മ, കെ. ഇബ്രാഹിം ബാഖവി, കെ. അബ്ദുല്ല ബാഖവി, കെ. അബ്ദുസ്സമദ് ബാഖവി, പി.കെ.എം മുബാറക് ബാഖവി, ഹുസൈന്‍ ബാഖവി ഒമാനൂര്‍, എം.കെ ഉമര്‍ ബാഖവി, പി.ടി അബ്ദുസ്സമദ് ബാഖവി, അബ്ദുല്‍ ഹമീദ് ബാഖവി വാണിമേല്‍ പ്രസംഗിച്ചു. ഡോ. അലി അസ്ഗര്‍ ബാഖവി കാവനൂര്‍ സ്വാഗതവും അശ്‌റഫ് ബാഖവി ചാലിയം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."