'തനാഫുസ്-18' ദാറുസ്സലാം ഇന്റര്‍കോളീജിയേറ്റ് ഫെസ്റ്റ് സമാപിച്ചു
നന്തി: ജാമിഅ ദാറുസ്സലാം അല്‍ ഇസ്ലാമിയ്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്‍പതോളം മത-ഭൗതിക-ഹിഫഌ പഠന കേന്ദ്രങ്ങളുടെ കൂട്ടായ്മയായ കോ-ഓര്‍ഡിനേഷന്‍ ഓഫ് ദാറുസ്സലാം ഇസ്ലാമിക് കോളജസിന്റെ (സി.ഡി.ഐ.സി) വാര്‍ഷിക ഇസ്ലാമിക് കലാമേള 'തനാഫുസ്-18' ദാറുസ്സലാം ഇന്റര്‍കോളീജിയേറ്റ് ഫെസ്റ്റ് സമാപിച്ചു.
കോളജ്തല മത്സരങ്ങളില്‍ വിജയികളായ എഴുനൂറോളം പ്രതിഭകള്‍ മാറ്റുരച്ച ദഅ്വാ വിഭാഗം മത്സരത്തില്‍ നന്തി ദാറുസ്സലാം ദഅ്വാ കോളജ് കീരീടം ചൂടി. നന്തി ദാറുസ്സലാം കോളജ് ഓഫ് തര്‍ഖിയത്തുല്‍ ഹുഫാള് ഫസ്റ്റ് റണ്ണേഴ്സ് അപ് ട്രോഫിയും കൂത്തുപറമ്പ് ശംസുല്ഉലമാ ഇസ്ലാമിക് അക്കാദമി സെക്കന്റ് റണ്ണേഴ്സ് അപ് ട്രോഫിയും പങ്കിട്ടു. സമാപന ചടങ്ങില്‍ എം.പി. തഖിയ്യുദ്ദീന്‍ ഹൈതമി അധ്യക്ഷനായി. ജാമിഅ ദാറുസ്സലാം ജന.സെക്രട്ടറി എ.വി.അബ്ദുറഹ്മാന് മുസ്ലിയാര് മുഖ്യപ്രഭാഷണവും നടത്തി. കെ.ടി. അബ്ദുല്‍ ജലീല്‍ ഫൈസി വെളിമുക്ക്, സി.കെ. മൊയ്തീന് കുട്ടി ഫൈസി പന്തല്ലൂര്‍, അബ്ദുല്‍ ഖാദിര്‍ ഖാസിമി മാണിയൂര്‍, മുഹമ്മദ് സഖാഫി മലയമ്മ തുടങ്ങിയവര്‍ അവാര്‍ഡ് ദാനം നടത്തി. സ്വബീര്‍ ഗസ്സാലി വയനാട് സ്വാഗതവും ജമാലുദ്ദീന്‍ ദാരിമി കാസര്‍കോട് നന്ദിയും പറഞ്ഞു
ദാറുസ്സലാം എജ്യൂപരേഡ് ശ്രദ്ധേയമായി
നന്തി: 'തനാഫുസ്-18' ഫെസ്റ്റിന്റെ ഭാഗമായി ജാമിഅ ദാറുസ്സലാം അല്‍ ഇസ്ലാമിയ്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്‍പതിലധികം ഇസ്ലാമിക് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ അണിനിരന്ന എജ്യൂപരേഡ് ശ്രദ്ധേയമായി.
പുതിയ കാലത്തിന്റെ പ്രബോധന വെല്ലുവിളികള്‍ ഏറ്റെടുക്കാനും ഇസ് ലാമിക ശരീഅത്തിന്റെ സംരക്ഷണ ദൗത്യം നിര്‍വഹിക്കാനും സജ്ജരാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് അണിനിരന്ന രണ്ടായിരത്തിലേറെ മതവിദ്യാര്‍ഥികള്‍ നാലരപതിറ്റാണ്ടു പിന്നിട്ട ദാറുസ്സലാമിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര് പതാക ഉയര്‍ത്തി ആരംഭിച്ച ഗ്രാന്‍ഡ് അസംബ്ലിയെ ജാമിഅ ദാറുസ്സലാം വി.സി എ.വി.അബ്ദുറഹ്മാന് മുസ്ലിയാര് അഭിസംബോധന ചെയ്തു. കെ.ടി.അബ്ദുല്‍ ജലീല്‍ ഫൈസി വെളിമുക്ക്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദിര്‍ ഖാസിമി മാണിയൂര്‍, അബൂബക്കര്‍ ബാഖവി മലയമ്മ, ഹുസൈന് ബാഖവി പെരുമണ്ണ, മരക്കാര്‍ ഹാജി കുറ്റിക്കാട്ടൂര്‍, സീതിക്കുട്ടി മാസ്റ്റര്‍ കരുവമ്പൊയില്‍ തുടങ്ങിയവര്‍ സന്നിഹിതരായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."