ജെ.ഡി.യു അവസരവാദ പാര്‍ട്ടി: എം.എം ഹസന്‍
തൃശൂര്‍: സ്വന്തം അണികളെപോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത എല്‍.ഡി.എഫ് പ്രവേശനത്തിലൂടെ തങ്ങളുടേത് സോഷ്യലിസ്റ്റ് പാര്‍ട്ടിയല്ല അവസരവാദ പാര്‍ട്ടിയാണെന്ന് ജെ.ഡി.യു തെളിയിച്ചതായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ജെ.ഡി.യു പോകുന്നതുകൊണ്ട് ഒരു നഷ്ടവും യു.ഡി.എഫിന് സംഭവിക്കില്ല. രാഷ്ട്രീയസദാചാരത്തിന് യോജിക്കാത്ത നടപടിയാണ് ജെ.ഡി.യുവിന്റേത്. എല്‍.ഡി.എഫില്‍ കിട്ടാത്ത മാന്യതയും അംഗീകാരവും യു.ഡി.എഫ് നല്‍കിയെന്നാണ് നേരത്തേ ജെ.ഡി.യു പറഞ്ഞത്.
ഇപ്പോള്‍ ഒരുകാരണവുമില്ലാതെ മുന്നണിയില്‍നിന്ന് പോകുന്നത് വിശ്വാസവഞ്ചനയും കടുത്ത നീതികേടുമാണ്. ഇടതുമുന്നണി ലോക്‌സഭാസീറ്റ് നിഷേധിച്ചപ്പോള്‍ ആത്മാഭിമാനത്തിന് മുറിവേറ്റുവെന്ന് പറഞ്ഞാണ് വീരേന്ദ്രകുമാറും സംഘവും യു.ഡി.എഫില്‍ രാഷ്ട്രീയഅഭയം തേടിയത്. അര്‍ഹമായ പരിഗണനയും സ്ഥാനവുമാണ് യു.ഡി.എഫില്‍ അവര്‍ക്ക് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."