HOME
DETAILS
MAL
ബഹ്റൈനില്‍ വ്യാജമരുന്ന് തട്ടിപ്പ് വ്യാപകം
backup
February 05 2017 | 19:02 PM
മനാമ: ബഹ്റൈനില്‍ വ്യാജ മരുന്ന് തട്ടിപ്പ് വ്യാപകമെന്ന് റിപ്പോര്‍ട്ട്. മലയാളികളടക്കമുള്ള പ്രവാസികളാണ് ഇത്തരം തട്ടിപ്പിന് പ്രധാനമായും ഇരയാകുന്നത്. പാകിസ്താന്, ബംഗ്ലാദേശ് സ്വദേശികളാണ് തട്ടിപ്പിനുപിന്നില്‍.
ഇവരുടെ ഏജന്റുമാരായി മലയാളികളടക്കമുള്ള ഇന്ത്യക്കാരുമുണ്ട്. മനാമ ടൗണ്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്.
ജീവിതശൈലീ രോഗങ്ങളായ കുടവയര്‍, അമിതവണ്ണം, രക്തസമ്മര്‍ദം എന്നിവയുള്ളവരെയാണ് ഇത്തരം സംഘം പ്രധാനമായും വലയിലാക്കുന്നത്. ഇവര്‍ക്ക് മരുന്ന് ആദ്യം സൗജന്യമായി നല്‍കും. പിന്നീട് അനുബന്ധ മരുന്നുകള്‍ ഇരട്ടി വിലക്ക് നല്‍കിയും ചില വൈദ്യന്മാരുടെ കേന്ദ്രങ്ങളിലെത്തിച്ചുമാണ് തട്ടിപ്പ്.
കഴിഞ്ഞ ദിവസം മനാമ ഗോള്‍ഡ് സിറ്റിക്ക് സമീപം ഒരു മലയാളി തട്ടിപ്പിനിരയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."