നോട്ട് നിരോധനത്തിന് ശേഷം അഴിമതി വര്‍ധിച്ചു: യെച്ചൂരി
കൊച്ചി: നോട്ട് നിരോധനത്തിന് ശേഷം അഴിമതി വര്‍ധിക്കുകയാണുണ്ടായതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 1000 ത്തിന് പകരം 2000 രൂപ എത്തിയതോടെ കൈക്കൂലിയുടെ അളവ് വര്‍ധിച്ചു. നോട്ട് നിരോധനം മൂലം ഭീകരാക്രമണങ്ങള്‍ കൂടിയെന്നും രാജ്യത്തിന്റെ സമ്പദ്ഘടന താഴോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു യെച്ചൂരി.
രാഷ്ട്രീയപാര്‍ട്ടികള്‍ കോര്‍പറേറ്റുകളില്‍നിന്ന് സംഭാവന സ്വീകരിക്കുന്നത് നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. രാജ്യത്തെ ദളിതര്‍ക്കും മുസ്‌ലിംകള്‍ക്കും എതിരേ അക്രമം നടത്തുന്ന സ്വകാര്യ സേനയായി ആര്‍.എസ്.എസ് മാറി. അമ്പതുവര്‍ഷത്തോളം ജനപ്രതിനിധിയായിരുന്ന ഇ അഹമ്മദിനെ ബജറ്റ് അവതരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ അപമാനിക്കുകയാണ് ചെയ്തത്. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് അദ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അവോയി മുഖര്‍ജി, എം.ബി. രാജേഷ് എം.പി, എം.എല്‍.എ മാരായ എം.സ്വരാജ്, എ.എന്‍. ഷംസീര്‍, എസ്.ശര്‍മ്മ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, ജില്ലാ സെക്രട്ടറി പി.രാജീവ്, സെബാസ്റ്റിയന്‍ പോള്‍, എം.എം. ലോറന്‍സ്, കെ. ചന്ദ്രന്‍പിള്ള, എസ് സതീഷ് സഞ്ജയ് പസ്വാന്‍, സായന്ദീപ് മിത്ര, ദീപ, പ്രീതി ശേഖര്‍, ജാമിര്‍ മൊല്ല, അമല്‍ ചക്രബര്‍ത്തി, എസ്. ബാല, ബല്‍ബാര്‍ പരാശര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."