ഹൈടെക് ബസ് ടെര്‍മിനല്‍; പദ്ധതി ജീവന്‍ വെക്കാനൊരുങ്ങുന്നു
കഠിനംകുളം: മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ട്രിഡയുടെ കഴക്കൂട്ടം ഹൈടെക് ബസ് ടെര്‍മിനല്‍ പദ്ധതി ജീവന്‍വെക്കാനൊരുങ്ങുന്നു.
തര്‍ക്കം പരിഹരിച്ചു ടെക്‌നോപാര്‍ക്കിന്റെ കൈവശമുള്ള 2.43 ഏക്കര്‍ ഭൂമി ട്രിഡയ്ക്കു വിട്ടു നല്‍കാന്‍ ഇതിനകം ധാരണയായതായി അറിയുന്നു.
ഇതു സംബന്ധിച്ച കരാര്‍ രണ്ടുമാസത്തിനകം നിലവില്‍ വന്നേക്കും.ടെക്‌നോപാര്‍ക്കിന്റെ ബോര്‍ഡ് മീറ്റിങിനു ശേഷമാകും കരാര്‍ തയ്യാറാക്കുക.
കഴിഞ്ഞ ട്രിഡാ ഭരണസമിതി തുടങ്ങിവച്ച പദ്ധതി ഭൂമി സംബന്ധിച്ച തര്‍ക്കം മൂലം മുടങ്ങി കിടക്കുകയായിരുന്നു.
അനുവദിച്ച സ്ഥലത്തു സര്‍വെ നടത്തിയപ്പോള്‍ ഭൂമി കുറവാണെന്നു കണ്ടെത്തി തുടര്‍ന്നു ഇക്കാര്യം ട്രിഡ ചെയര്‍മാന്‍ ജയന്‍ബാബു ടെക്‌നോപാര്‍ക്ക് അധികൃതരെ രേഖാമൂലം അറിയിച്ചെങ്കില്ലും പാര്‍ക്ക് അധികൃതര്‍ ഇതു അംഗീകരിച്ചില്ല.
ഭൂമി സംബന്ധിച്ച തര്‍ക്കം പരിഹരിച്ച ശേഷം കരാര്‍ മതിയെന്നും അന്തിമ തീരുമാനം ഐടി വകുപ്പിന്റേതാണെന്നും ടെക്‌നോപാര്‍ക്ക് മറുപടി നല്‍കി.
ശേഷം ട്രിഡ നേതൃത്വം ഐ.ടി സെക്രട്ടറിയുടെ മുന്‍പില്‍ ഇക്കാര്യം എത്തിച്ചു.ഒടുവില്‍ വകുപ്പു മേധാവികൂടിയായ മുഖ്യമന്ത്രി കുറവുള്ള ഭൂമി എത്രയാണെന്ന് തിട്ടപ്പെടുത്തിയ ശേഷം സ്ഥലത്തു പദ്ധതി നടപ്പാക്കാന്‍ നിര്‍ദേശിച്ചു.ഇതു സംബന്ധിച്ച പ്രത്യേക ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചതായി ജയന്‍ബാബു പറഞ്ഞു.
സ്ഥലം വിട്ടുകിട്ടാതെ ആയിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ഇവിടെ തറക്കല്‍ ഇട്ടത്.പദ്ധതിക്കായി ഇതുവരെ ഭൂമി വിട്ടുനല്‍കിയിട്ടില്ലെന്നും ഈ സ്ഥലം ഐ.ടി വകുപ്പിന്റെ കൈവശമാണെന്നും ടെക്‌നോപാര്‍ക് അധികൃതരും പറഞ്ഞു.
പദ്ധതി നടപ്പാകുന്നതോടെ കഴക്കൂട്ടത്തെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമാണ് നിറവേറുന്നത്.
ബസ് ടെര്‍മിനല്‍ യാഥാര്‍ഥ്യമാകില്ലെന്നു പ്രചരണം ശക്തമാകുന്നതിനിടെയാണ് വീണ്ടും നടപടി വന്നത്.കഴക്കൂട്ടം ബൈപ്പാസ് റോഡിനു സമീപമുള്ള ടെക്‌നോപാര്‍ക്കിന്റെ ഫെയ്‌സ് വണ്ണിലെ സ്ഥലത്താണ് ബസ് സ്റ്റാന്റും ഇതിനോടനുബന്ധിച്ചു മള്‍ട്ടിലെവല്‍ കോംപ്ലക്‌സും നിര്‍മിക്കുന്നത്.
15 ബസുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ സൗകര്യം കോംപ്ലക്ലസിലൊരുക്കും.
ഇതിന് മുന്നിലായി ഷോപ്പിങ് കോംപ്ലക്‌സും പിന്നിലായി പാര്‍ക്കിങ് പ്ലാസയും നാല് നില ഹോസ്റ്റലും നിര്‍മിക്കും.
ലൈറ്റ് മെട്രോയുടെ സ്‌റ്റേഷനും ഇതിന് സമീപത്താണ് വരുന്നത്. ഈ രൂപരേഖ കൂടി പരിശോധിച്ചാവും ഹോസ്റ്റലിന്റെയും പാര്‍ക്കിങ് പ്ലാസയുടെയും അവസാന പ്ലാന്‍ തയാറാക്കുന്നത്.
ടെക്‌നോപാര്‍ക്ക് ജീവനക്കാരടക്കമുള്ള ദീര്‍ഘദുര യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ ശുചിമറിയും വിശ്രമ കേന്ദ്രവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി.
ലൈറ്റ് മെട്രോയ്ക്കും ബസ്റ്റാന്റിനും ഒരു പോലെ ഉപകാരമാകുന്നതാണ് പാര്‍ക്കിങ് പ്ലാസ. പഴയ ജങ്ഷനില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് കാരണം ഗതാഗതകുരുക്കും സ്ഥിരം കാഴ്ചയാണ്.
കഴക്കൂട്ടത്തെ പാര്‍ക്കിങ്ങ് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്ന തരത്തിലാണ് പ്ലാസയുടെ രൂപകല്‍പ്പന.
ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുന്ന ലോക്കല്‍ബസുകള്‍ക്കും ലോ ഫ്‌ളോര്‍ ബസുകള്‍ക്കും ഒരു സ്റ്റാന്റും ഫാസ്റ്റ് മുതല്‍ മുകളിലേക്ക് മറ്റൊരു സ്റ്റാന്റും എന്നതാണ് നിലവിലെ അവസ്ഥ.
പുതിയ സ്റ്റാന്റ് വരുന്നതോടെ ഈ അസൗകര്യത്തിനും പരിഹാരമുണ്ടാകും നിര്‍മാണം മൂന്നു ഘട്ടങ്ങളിലായാണ് നടത്തുക.
നടപടി വേഗത്തിലാക്കാന്‍ കടകംപള്ളി സുരേന്ദ്രന്‍ മൂന്നു തവണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു.
ടെക്‌നോപാര്‍ക്ക്ട്രിഡ ഉദ്യോഗസ്ഥരുമായും കൂടികാഴ്ച്ചയു നടത്തി.പദ്ധതി പ്രദേശത്തുകൂടി കടന്നുപോകുന്ന തെറ്റിയാറിനെ അതേപടി നിലനിര്‍ത്താനും ട്രിഡ തീരുമാനിച്ചു.
സ്ഥലം വിട്ടുകിട്ടിയാല്‍ പദ്ധതി ഉടന്‍ ആരംഭിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.ട്രിഡ തയ്യാറാക്കിയ റിപ്പോര്‍ട്ടു പ്രകാരം കനാല്‍ വഴി പുറത്തേക്കുള്ള റോഡ് വികസിപ്പിക്കാന്‍ കോര്‍പറേഷന്‍ നഗരാസൂത്രണ കമ്മിറ്റി അനുവാദം നല്‍കി.ചെയര്‍മാന്‍ ആര്‍ സതീഷ്‌കുമാറാണ് ഈ വിഷയം അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."