HOME
DETAILS

ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച വൃദ്ധസദനം തുറക്കാന്‍ പഞ്ചായത്തിന് മടി

  
backup
January 13 2018 | 02:01 AM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%86%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0

കാട്ടാക്കട : പേയാട് തുരുത്തുംമൂല തുലാംകോണത്ത് 20 ലക്ഷം മുടക്കി വായോജനങ്ങള്‍ക്ക് പണിത വീട് തുറന്ന് കൊടുക്കാന്‍ പഞ്ചായത്ത് മടിക്കുന്നു.
ആരോരുമില്ലാത്ത വായോജനങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ വിളപ്പില്‍ പഞ്ചായത്ത് നിര്‍മിച്ച വൃദ്ധസദനം അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷം.
2015ല്‍ എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്ത വൃദ്ധസദനത്തിന്റെ വാതില്‍ പിന്നീട് ഇന്നേവരെ ആരും തുറന്നു കണ്ടിട്ടില്ല.
ഉദ്ഘാടനവേളയില്‍ സംരക്ഷണം തേടി നാല്‍പ്പതോളം അനാഥ വയോജനങ്ങള്‍ പഞ്ചായത്തിനെ സമീപിച്ചിരുന്നു. ഉടന്‍ പ്രവേശനം നല്‍കാമെന്ന് ഉറപ്പുനല്‍കി ഇവരെ പറഞ്ഞുവിട്ടു.
ജീവനക്കാരെ നിയോഗിക്കണം, അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണം ഇങ്ങനെ പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു വയോധികരെ മടക്കി അയച്ചത്. മാസങ്ങള്‍ പിന്നിട്ടിട്ടും വൃദ്ധസദനം പ്രവര്‍ത്തനം ആരംഭിച്ചില്ല. പ്രവേശനംതേടി കാത്തിരുന്നവരില്‍ പലരും പ്രായാധിക്യം കൊണ്ടും രോഗങ്ങള്‍ ബാധിച്ചും മരണപ്പെട്ടു.
ശേഷിച്ചവര്‍ മറ്റെവിടെയോ അഭയം കണ്ടെത്തി. എന്നാല്‍ ഇപ്പോഴും അറ്റകുറ്റപണിയും തേച്ചുമിനുക്കലും അവസാനിക്കാതെ പഞ്ചായത്തുവക വൃദ്ധസദനം വര്‍ഷാവര്‍ഷം ലക്ഷങ്ങള്‍ പൊടിക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് വൃദ്ധസദനം വീണ്ടും ഉദ്ഘാടനം ചെയ്യാന്‍ വകുപ്പ് മന്ത്രിയെ കൊണ്ടുവരാന്‍ ഭരണസമിതി ശ്രമിച്ചു.
വയോജനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങാന്‍ നാല് ജീവനക്കാരെ നിയമിക്കണമെന്ന അഭിപ്രായം പഞ്ചായത്ത് കമ്മറ്റിയില്‍ ഉയര്‍ന്നു. ഇതിനായി സെലക്ഷന്‍ കമ്മറ്റിയെയും നിയോഗിച്ചു.
ഭരണകക്ഷിയുടെ താല്‍പര്യപ്രകാരം സി.പി.എം, സി.പി.ഐ പ്രവര്‍ത്തകരായ നാലു പേരെ ജീവനക്കാരാക്കാന്‍ സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നില്‍ കൊണ്ടുവന്നു. ഇത് പ്രതിപക്ഷം എതിര്‍ത്തു. അതോടെ നിയമനം മുടങ്ങി.
ഇനി ജീവനക്കാരെ നിയമിക്കണമെങ്കില്‍ പ്രതിപക്ഷവുമായി സമവായമുണ്ടാക്കണം. ഇപ്പോഴത്തെ അവസ്ഥയില്‍ അതിന് ദിവസങ്ങള്‍ വേണ്ടിവരും.
പഞ്ചായത്ത് ബജറ്റില്‍ വൃദ്ധസദനത്തിന് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പണം വകയിരുത്തിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.
ഒരു ആംബുലന്‍സ് പോലും കടന്നുചെല്ലാത്ത ഇടുങ്ങിയ റോഡിലാണ് വൃദ്ധസദനം. അതുകൊണ്ടു തന്നെ ഈ വൃദ്ധസദനത്തിന് സാമൂഹ്യനീതി വകുപ്പ് എങ്ങനെ പ്രവര്‍ത്തനാനുമതി നല്‍കിയെന്ന ചോദ്യവും ഉയരുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago